നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

ഇസാഫ് ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ ഉയര്‍ത്തി

കൊച്ചി: ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചു. 999 ദിവസങ്ങള്‍ക്കുള്ളില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന റെസിഡന്റ്, എന്‍ആര്‍ഒ, എന്‍ആര്‍ഇ സ്ഥിര നിക്ഷേപങ്ങളുടെ പുതുക്കിയ നിരക്ക് 8.10 ശതമാനമാണ്.

റെസിഡന്റ് സീനിയര്‍ സിറ്റിസണ്‍സ് വിഭാഗത്തിന് 8.60 ശതമാനമായും നിരക്ക് ഉയര്‍ത്തി. രണ്ട് വര്‍ഷത്തിനു മുകളിലും മൂന്ന് വര്‍ഷത്തില്‍ താഴെയും കാലാവധിയുള്ള റസിഡന്റ്, എന്‍ആര്‍ഒ സ്ഥിര നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക് 8 ശതമാനമാനവും റസിഡന്റ് സീനിയര്‍ സിറ്റിസണ്‍സ് വിഭാഗത്തിന് 8.50 ശതമാനവും ആയിരിക്കും.

പുതുക്കിയ നിരക്കുകള്‍ 2023 ഫെബ്രുവരി 15 മുതല്‍ പ്രാബല്യത്തില്‍ വന്നു.

X
Top