മൊത്തവില പണപ്പെരുപ്പം ജൂലൈയില്‍ കുറഞ്ഞുവിലക്കയറ്റത്തിൽ 7-ാം മാസവും കേരളം ഒന്നാമത്ഡോളറിനെതിരെ കരുത്താര്‍ജ്ജിച്ച് രൂപയുഎസ് താരിഫ് ഇന്ത്യയെ വലിയ തോതില്‍ ബാധിക്കില്ലെന്ന് എസ്ആന്റ്പിനടപ്പ് സാമ്പത്തികവര്‍ഷത്തെ ചില്ലറ പണപ്പെരുപ്പം 2.7 ശതമാനമാകുമെന്ന് അനലിസ്റ്റുകള്‍

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ ഉയര്‍ന്ന പണ റിസര്‍വ് നിലനിര്‍ത്തുന്നു

മുംബൈ: തുടര്‍ച്ചയായ രണ്ട് മാസത്തെ ഇടിവിന് ശേഷം, സജീവ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ ജൂലൈയില്‍ ഉയര്‍ന്ന കാഷ് ബഫര്‍ നിലനിര്‍ത്തി.വിപണിയിലെ ചാഞ്ചാട്ടത്തിനിടയില്‍ ഫണ്ട് മാനേജര്‍മാര്‍ ജാഗ്രത പുലര്‍ത്തിയതാണ് കാരണം.

എസിഇ ഇക്വിറ്റീസ് റിപ്പോര്‍ട്ട് പ്രകാരം ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളിലെ മൊത്തം കാഷ് ഹോള്‍ഡിംഗ് ജൂലൈയില്‍ 1.58 ലക്ഷം കോടി രൂപയാണ്. ജൂണിനെ അപേക്ഷിച്ച് 3.77 ശതമാനം വര്‍ദ്ധനവ്. ഓഹരികളുടെ ഉയര്‍ന്ന മൂല്യനിര്‍ണ്ണയമാണ് പണം കൈവശം വയ്ക്കാന്‍ ഫണ്ട് മാനേജര്‍മാരെ പ്രേരിപ്പിക്കുന്നത്.

കൂടാതെ ദുര്‍ബലമായ കോര്‍പ്പറേറ്റ് വരുമാനം, വിദേശ ഫണ്ടുകളുടെ പുറത്തേയ്ക്കുള്ള ഒഴുക്ക്, താരിഫ് എന്നിവ കാരണം ജൂലൈയിലെ വിപണി അന്തരീക്ഷം അസ്ഥിരമായി. ഇതോടെ സെന്‍സെക്‌സും നിഫ്റ്റിയും ഏകദേശം 3 ശതമാനവും ബിഎസ്ഇ മിഡ്ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് സൂചികകള്‍ 2.3 ശതമാനം വീതവും ഇടിഞ്ഞു.

പരാഗ് പരേഖ് മ്യൂച്വല്‍ ഫണ്ടും ആക്‌സിസ് മ്യൂച്വല്‍ ഫണ്ടും ജൂലൈയില്‍ യഥാക്രമം 11,795 കോടി രൂപയും 8,717 കോടി രൂപയുമായാണ് ക്യാഷ് റിസര്‍വ് വര്‍ദ്ധിപ്പിച്ചത്. ജൂണില്‍ ഇത് യഥാക്രമം 9,294 കോടി രൂപയും 6,545 കോടി രൂപയും ആയിരുന്നു.

ട്രസ്റ്റ് മ്യൂച്വല്‍ ഫണ്ടും സാംകോ മ്യൂച്വല്‍ ഫണ്ടും ബഫര്‍ യഥാക്രമം 11.3 ശതമാനവും 9 ശതമാനവുമായി ഉയര്‍ത്തിയപ്പോള്‍ യൂണിഫൈ ക്യാപിറ്റല്‍, ബറോഡ ബിഎന്‍പി പാരിബ, പിജിഐഎം ഇന്ത്യ മ്യൂച്വല്‍ ഫണ്ട് എന്നിവ കാഷ് ഹോള്‍ഡിംഗ്‌സ് യഥാക്രമം 14.3 ശതമാനം, 3.4 ശതമാനം, 3 ശതമാനമായി കുറച്ചു. ജൂണില്‍ ഇത് യഥാക്രമം 25.5 ശതമാനം, 6.4 ശതമാനം, 5 ശതമാനം എന്നിങ്ങനെയായിരുന്നു.

ക്വാണ്ട് മ്യൂച്വല്‍ ഫണ്ടും സുന്ദരം മ്യൂച്വല്‍ ഫണ്ടും ഉയര്‍ന്ന ക്യാഷ് പൊസിഷനുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഏപ്രിലില്‍ 1.73 ലക്ഷം കോടി രൂപയായിരുന്ന കാഷ് ഹോള്‍ഡിംഗ് ജൂണില്‍ 1.50 ലക്ഷം കോടി രൂപയായും മെയ് മാസത്തില്‍ 1.65 ലക്ഷം കോടി രൂപയായും കുറഞ്ഞിരുന്നു. ബ്ലോക്ക് ഡീലുകളിലും പ്രാരംഭ പബ്ലിക് ഓഫറുകളിലും ഫണ്ട് വിന്യസിച്ചതിനാലാണ് ഏപ്രിലില്‍ ബഫര്‍ കുറഞ്ഞത്.

അനിശ്ചിത സാഹചര്യങ്ങളെ മറികടക്കാന്‍ ഫണ്ട് മാനേജര്‍മാര്‍ക്ക് പണം കൈവശം വയ്ക്കാമെങ്കിലും, ഈ തന്ത്രത്തിന് അതിന്റേതായ അപകടസാധ്യതകള്‍ ഉണ്ടെന്ന് മാര്‍ക്കറ്റ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ സീനിയര്‍ ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ശ്രീറാം ബികെആറിന്റെ അഭിപ്രായത്തില്‍, വരുമാന വളര്‍ച്ചയും പ്രകടനവും ഫണ്ട് അലോക്കേഷന്‍ തീരുമാനങ്ങളെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളായി തുടരുന്നു. പല ഫണ്ട് ഹൗസുകളും കാര്യമായ കാഷ് കോളുകള്‍ എടുക്കുന്നത് ഒഴിവാക്കുന്നു. വിന്യാസ തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ വരുമാന പ്രവണതകളും മൂല്യനിര്‍ണ്ണയ നിലകളും നിര്‍ണായകമാക്കുന്നു.

X
Top