ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക്ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയ്ക്ക് നാളെ തുടക്കമാകുംതീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’

12 മാസത്തിനുള്ളില്‍ 50 ലക്ഷം കോടി രൂപ സമ്പന്നരായി ഇക്വിറ്റി നിക്ഷേപകര്‍

മുംബൈ: വിദേശ സ്ഥാപന നിക്ഷേപകരുടെ (എഫ്‌ഐഐ) ശക്തമായ വാങ്ങലും ഏപ്രില്‍ മുതല്‍ റിസര്‍വ് ബാങ്ക് (ആര്‍ബിഐ) നിരക്ക് വര്‍ദ്ധനവ് താല്‍ക്കാലികമായി നിര്‍ത്തിവച്ചതും വിപണിയെ ഉദ്ദീപിപ്പച്ചതിനാല്‍ കഴിഞ്ഞ 12 മാസത്തിനുള്ളില്‍ ദലാല്‍ സ്ട്രീറ്റിലെ നിക്ഷേപകര്‍ 53.57 ലക്ഷം കോടി രൂപ സമ്പന്നരായി. ജൂണ്‍ 16 വരെയുള്ള കണക്കനുസരിച്ച് ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂലധനം 292.78 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ ബെഞ്ച്മാര്‍ക്ക് സൂചികകളെ മറികടക്കുകയും ചെയ്തു.

മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ 32 ശതമാനം ഉയര്‍ന്നപ്പോള്‍ ബിഎസ്ഇ സെന്‍സെക്‌സ് 23 ശതമാനം നേട്ടം മാത്രമാണ് കൈവരിച്ചത്. 2022 ജൂണ്‍ 16 മുതല്‍ എഫ്‌ഐഐകള്‍ 91000 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയിട്ടുണ്ട്. മേഖല സൂചികകളില്‍ ക്യാപിറ്റല്‍ ഗുഡ്‌സ് 56.40 ശതമാനം ഉയര്‍ന്ന് കൂടുതല്‍ നേട്ടമുണ്ടാക്കി.

റിയല്‍റ്റി സൂചിക (37.70 ശതമാനം), ഓട്ടോ (36.40 ശതമാനം), ബാങ്കെക്‌സ് (32 ശതമാനം), മെറ്റല്‍ (29.50 ശതമാനം), ഹെല്‍ത്ത് കെയര്‍ (17.40 ശതമാനം), ടെലികോം (16.20 ശതമാനം) എന്നിവയാണ് തൊട്ടുപിന്നില്‍. ഐടി, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഊര്‍ജ്ജ സൂചികകളും യഥാക്രമം 5 ശതമാനം, 3.4 ശതമാനം, 2.5 ശതമാനം എന്നിങ്ങനെ ഉയര്‍ന്നു.

X
Top