
ന്യൂഡല്‍ഹി: തൊഴില്‍രഹിതനായ ഒരു വ്യക്തിയ്ക്ക് പ്രൊവിഡന്റ് ഫണ്ട് സമ്പാദ്യം പിന്‍വലിക്കാനുള്ള കാലാവധി പരിധി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) 12 മാസമായി നീട്ടി. നേരത്തെയിത് 2 മാസമായിരുന്നു. ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ഇക്കണോമിക് ടൈംസാണിക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
തൊഴിലില്ലായ്മ ഘട്ടങ്ങളില്‍ വാര്‍ഷിക പലിശ നേടാന്‍ ഇതുവഴിയാകും. തൊഴില്‍രഹിതര്‍ സമ്പാദ്യം ഉടന്‍ പിന്‍വലിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ നിരീക്ഷിച്ചു. പിന്നീട് ഉടന്‍തന്നെ അടുത്ത ജോലിയില്‍ ചേരുന്നു. ഇത് വാര്‍ഷിക പലിശ നേടുന്നതില്‍ നിന്നും അവരെ തടഞ്ഞു.
പുതിയ നിയമപ്രകാരം പ്രൊവിഡന്റ് ഫണ്ട് മുഴുവന്‍ പിന്‍വലിക്കാന്‍ ഒരു വര്‍ഷം വരെ കാത്തിരിക്കണം. ഈ പന്ത്രണ്ട് മാസക്കാലയളവില്‍ ഫണ്ടുകളുടെ ഒരു ഭാഗം അക്കൗണ്ടില്‍ തുടരുകയും പലിശ നേടുകയും ചെയ്യും. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, സബ്സ്‌ക്രൈബര്‍മാര്‍ ബാധകമായ പലിശയ്ക്കൊപ്പം അവരുടെ മൊത്തം സംഭാവനകളുടെ 25 ശതമാനം കുറഞ്ഞ ബാലന്‍സ് നിലനിര്‍ത്തണം. ജോലി നഷ്ടപ്പെടുന്ന സാഹചര്യങ്ങളിലും ഈ ആവശ്യകത ബാധകമാണ്. കൂടാതെ മിനിമം ബാലന്‍സ് പന്ത്രണ്ട് മാസത്തേക്ക് നിലനിര്‍ത്തണം.
ഒരു റൗണ്ട് പലിശ ക്രെഡിറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലൂടെ സാമ്പത്തിക നേട്ടങ്ങള്‍ പരമാവധിയാക്കാന്‍ സബ്‌സ്‌ക്രൈബര്‍മാര്‍ക്കാകും.