റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് വീണ്ടും ട്രംപ്സ്വർണ വില കൂടിയതോടെ കള്ളക്കടത്തിലും വൻ വർധനപെട്രോളിൽ കൂടുതൽ എഥനോൾ ചേർക്കണമെന്ന് കമ്പനികൾകൈത്തറി മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് കണ്ണൂരിലും നേമത്തുംഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കും: പി രാജീവ്‌വ്യവസായ മുന്നേറ്റത്തിന്‌ കൂടുതൽ കരുത്ത്; മൂന്ന്‌ പുതിയ നയങ്ങളും ചട്ടക്കൂടും പ്രഖ്യാപിച്ചു

പ്രൊവിഡന്റ് ഫണ്ട് പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ അനുമതി

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) അംഗങ്ങള്‍ക്ക് അവരുടെ പ്രൊവിഡന്റ് ഫണ്ട് ബാലന്‍സിന്റെ 100 ശതമാനം വരെ പ്രത്യേക വ്യവസ്ഥകള്‍ക്ക് കീഴില്‍ ഇപ്പോള്‍ പിന്‍വലിക്കാം. തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ നടന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) യോഗത്തിലാണ്‌ തീരുമാനം.

ഇതുവരെ, ഭാഗിക പിന്‍വലിക്കലുകള്‍ക്കായി ഇപിഎഫ്ഒയ്ക്ക് 13 പ്രത്യേക നിയമങ്ങള്‍ ഉണ്ടായിരുന്ന. വ്യവസ്ഥകളും പരിധികളുമുണ്ട്. ഈ നിയമങ്ങള്‍ ഇപ്പോള്‍ മൂന്ന് ലളിതമായ വിഭാഗങ്ങളായി മാറ്റി: അനിവാര്യതകള്‍, ഭവന ആവശ്യങ്ങള്‍, പ്രത്യേക സാഹചര്യങ്ങള്‍.

അനിവാര്യതകളില്‍ രോഗം, വിദ്യാഭ്യാസം, വിവാഹം എന്നിവ ഉള്‍പ്പെടുന്നു. പുതിയ നിയമങ്ങള്‍ പ്രകാരം, 10 തവണ വരെ വിദ്യാഭ്യാസത്തിനായി പണം പിന്‍വലിക്കാം. വിവാഹത്തിന്, പരിധി 5 മടങ്ങായി വര്‍ദ്ധിപ്പിച്ചു.വിദ്യാഭ്യാസത്തിനും വിവാഹത്തിനും ഉള്ള പരിധി നേരത്തെ മൂന്ന് തവണയായിരുന്നു.

മാത്രമല്ല, നേരത്തെ അത്തരം പിന്‍വലിക്കലുകള്‍ക്ക് പ്രത്യേക കാരണങ്ങളും രേഖകളും സമര്‍പ്പിക്കേണ്ടിയിരുന്നു.ഇത് ക്ലെയിമുകളുടെ നിരാസത്തിലേയ്ക്ക് നയിച്ചു. ഇപ്പോള്‍, ഒരു കാരണവും നല്‍കാതെ തന്നെ അംഗങ്ങള്‍ക്ക് അപേക്ഷകള്‍ നല്‍കാം. പ്രക്രിയ എളുപ്പമാക്കാനും പരാതികള്‍ കുറയ്ക്കാനുമുദ്ദേശിച്ചാണ് മാറ്റം.

മിനിമം സേവന ആവശ്യകത കുറയ്ക്കാനും സിബിടി തയ്യാറായി. നേരത്തെ, വ്യത്യസ്ത തരം പിന്‍വലിക്കലുകള്‍ക്ക് വ്യത്യസ്ത സേവന ദൈര്‍ഘ്യം ആവശ്യമായിരുന്നു. ഇപ്പോള്‍, എല്ലാ ഭാഗിക പിന്‍വലിക്കലുകള്‍ക്കും 12 മാസത്തെ സേവനം മാത്രമേ ആവശ്യമുള്ളൂ.ഇതോടെ കൂടുതല്‍ അംഗങ്ങള്‍ പിന്‍വലിക്കലിന് യോഗ്യരാകും.

അംഗങ്ങള്‍ അവരുടെ മൊത്തം സംഭാവനകളുടെ 25 ശതമാനമെങ്കിലും എല്ലായ്പ്പോഴും അവരുടെ അക്കൗണ്ടില്‍ സൂക്ഷിക്കണമെന്ന്് സിബിടി യോഗം പറഞ്ഞു. പലിശനിരക്കില്‍ നിന്ന് പ്രയോജനം നേടുന്നുണ്ടെന്ന് ഉറപ്പാക്കാനാണിത്. നിലവില്‍ 8.25 ശതമാനമാണ് പ്രതിവര്‍ഷ ഇപിഎഫ്ഒ പലിശ. ശേഷിക്കുന്ന ബാലന്‍സ് പലിശ നേടുകയും ശക്തമായ ഒരു വിരമിക്കല്‍ ഫണ്ട് കെട്ടിപ്പടുക്കാന്‍ ഉതകുകകയും ചെയ്യും.

ഏഴ് കോടിയിലധികം സജീവ വരിക്കാരാണ് ഇപിഎഫ്ഒയ്ക്കുള്ളത്.

X
Top