ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ജൂലൈയില്‍ ഇപിഎഫ്ഒ 2.1 ദശലക്ഷം ജോലികള്‍ ചേര്‍ത്തു

ന്യൂഡല്‍ഹി: തൊഴില്‍ മന്ത്രാലായം പുറത്തിറക്കിയ ഡാറ്റ പ്രകാരം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) 2025 ജൂലൈയില്‍ 2.1 ദശലക്ഷം ജോലികള്‍ നെറ്റ് അടിസ്ഥാനത്തില്‍ ചേര്‍ത്തു. അതായത് കവറേജില്‍ നിന്ന് പുറത്തുപോയവരെ ഒഴിവാക്കി ലഭിക്കുന്ന ആകെ പുതിയ അംഗങ്ങള്‍.

2024 ജൂലൈയിലെ 1.99 ദശലക്ഷത്തെ അപേക്ഷിച്ച് വര്‍ദ്ധനവാണിത്. അതേസമയം 2025 ജൂണില്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡ് 2.18 ദശലക്ഷത്തെ അപേക്ഷിച്ച് കുറവ്. പുതിയ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം ജൂലൈയില്‍ 980,000 ആണ്. ഇത് 2024 ജൂലൈയെ അപേക്ഷിച്ച് 6.9 ശതമാനവും 2025 ജൂണിനെ അപേക്ഷിച്ച് 7.6 ശതമാനവും കുറവ്. സീസണ്‍ കാരണമാണിതെന്ന്  മന്ത്രാലയം വിശദീകരിക്കുന്നു.

ജൂലൈയില്‍ രജിസ്റ്റര്‍ ചെയ്‌പ്പെട്ട സബ്‌സ്‌ക്രൈബര്‍മാരില്‍ 6.1 ശതമാനം അഥവാ 59000 പേര്‍ 18 നും 25 നും ഇടയില്‍ പ്രായമുള്ളവരാണ്. ഇതും  2025 ജൂണിനെ അപേക്ഷിച്ച് 7.8 ശതമാനം കുറവാണ്. അതേസമയം ഈ ഗ്രൂപ്പിലെ പുതിയ ജോലികള്‍ ജൂലൈയില്‍ 4.6 ശതമാനം ഉയര്‍ന്ന് 910,000 ആയി.

1.64 ദശലക്ഷം അംഗങ്ങള്‍ വീണ്ടും ചേര്‍ന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12.3 ശതമാനം കൂടുതലാണ്. 442,000 സ്ത്രീകളുടെ ജോലികളാണ് ജൂലൈയില്‍ ഇപിഎഫ്്ഒയില്‍ ചേര്‍ത്തത്. ഇത് മുന്‍വര്‍ഷത്തിന് സമാനമാണ്. അതേസമയം സ്ത്രീ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം 8.2 ശതമാനം ഇടിഞ്ഞ് 280,000 ആയി.

മഹാരാഷ്ട്ര, കര്‍ണ്ണാടക, തമിഴ് നാട്, ഗുജ്‌റാത്ത്, ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് മൊത്തം പേറോള്‍ കൂട്ടിച്ചേര്‍ക്കലുകളുടെ 60.8 ശതമാനവും. ഇതില്‍ മഹാരാഷ്ട്രയുടെ വിഹിതം 20.47 ശതമാനമായി.

X
Top