ആഗോള സെമികണ്ടക്ടര്‍ ഹബ്ബാകാൻ കേരളംവസ്തു വില്പന: പണപ്പെരുപ്പ ക്രമീകരണ സൂചിക പുറത്തുവിട്ടുരാജ്യത്ത് എഥനോൾ ഉത്പാദനം കൂടി; ഇറക്കുമതി കുറയുന്നില്ലെന്ന് കണക്കുകൾരാജ്യത്തിൻറെ കടബാധ്യത ജിഡിപിയുടെ 150 ശതമാനത്തിലേക്ക് എത്തിയേക്കുമെന്ന് ക്രിസില്‍ഉല്‍പ്പാദന മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഇന്ത്യ; 189 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി ഒഴിവാക്കാന്‍ പദ്ധതി

ഇപിഎഫ് ഉയർന്ന പെൻഷൻ: നോട്ടീസ് അയച്ചുതുടങ്ങിയെന്ന് കേന്ദ്രം

ന്യൂഡൽഹി: സുപ്രീംകോടതി വിധി പ്രകാരം ഉയർന്ന പെൻഷന്‌ അർഹതയുള്ള എംപ്ലോയ്മെന്റ് പ്രോവിഡന്റ് ഫണ്ട് പെൻഷൻകാർക്ക് പെൻഷൻ നൽകുന്നതിനു മുന്നോടിയായി ഡിമാൻഡ് നോട്ടീസുകൾ അയച്ചുതുടങ്ങിയതായി കേന്ദ്ര സർക്കാർ.

ഉയർന്ന പെൻഷന്‌ ഓപ്ഷൻ സമർപ്പിക്കുന്നതിനുള്ള സമയപരിധി രണ്ടുവട്ടം നീട്ടിനൽകിയെന്നും ലോക്സഭയിൽ അഡ്വ. എ.എം. ആരിഫ് എം.പിയുടെ ചോദ്യത്തിന്‌ മറുപടിയായി കേന്ദ്ര തൊഴിൽ സഹമന്ത്രി രാമേശ്വർ തെലി വ്യക്തമാക്കി.

ഇ.പി.എഫ് പെൻഷൻ ഫണ്ടിൽ അവകാശികളില്ലാതെ വൻ തുക ബാക്കിയുണ്ടെന്ന റിപ്പോർട്ടുകൾ ശരിയല്ലെന്നും 2023 മാർച്ച് 31ലെ കണക്കുകൾ പ്രകാരം പ്രസ്തുത ഫണ്ടിൽ തുക കമ്മിയാണെന്നും മന്ത്രി നൽകിയ മറുപടിയിൽ പറയുന്നു.

X
Top