ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഇപിഎഫ് കോര്‍പ്പസ്  അഞ്ച് മടങ്ങ് വളര്‍ന്നു

ന്യഡല്‍ഹി: കഴിഞ്ഞ ദശകത്തില്‍ ഇന്ത്യയുടെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) കോര്‍പ്പസ് ഗണ്യമായി വര്‍ദ്ധിച്ചു.2013-14സാമ്പത്തിക വര്‍ഷത്തില്‍ 5.46 ലക്ഷം കോടിയുണ്ടായിരുന്ന കോര്‍പ്പസ്  2023-24 ല്‍ 24.76 ലക്ഷം കോടിയിലെത്തി. ഔപചാരിക തൊഴിലിന്റെ വളര്‍ച്ച, സംഘടിത മേഖലയിലെ വേതന വര്‍ദ്ധനവ്, അംഗങ്ങളുടെ ഇപിഎഫ്ഒ പ്രവേശം എന്നിവയെ പ്രതിഫലിപ്പിക്കുന്നതാണ്  ഈ അഞ്ചിരട്ടി വര്‍ദ്ധനവ്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) കൈകാര്യം ചെയ്യുന്ന വിരമിക്കല്‍ സമ്പാദ്യത്തിന്റെ ആകെ തുകയാണ് ഇപിഎഫ് കോര്‍പ്പസ്.

 വിരമിക്കലിനുശേഷം സാമ്പത്തിക സുരക്ഷ നല്‍കുന്നതിനായാണ് ഇത് സ്വരൂപിക്കുന്നത്. ജീവനക്കാരില്‍ നിന്നും തൊഴിലുടമകളില്‍ നിന്നും പ്രതിമാസ സംഭാവനകള്‍ ശേഖരിച്ച് കോര്‍പ്പസ് രൂപപ്പെടുത്തുന്നു. മൊത്തം കോര്‍പ്പസില്‍,  പ്രധാന ഇപിഎഫ് അക്കൗണ്ട്  2024 സാമ്പത്തികവര്‍ഷത്തില്‍ 15.29 ലക്ഷം കോടി രൂപയുടേതാണ്. 2014 ല്‍ ഇത് 3.25 ലക്ഷം കോടി രൂപയായിരുന്നു. തൊഴിലാളികളില്‍ നിന്നും തൊഴിലുടമകളില്‍ നിന്നും ശേഖരിക്കുന്ന വിരമിക്കല്‍ സമ്പാദ്യമാണിത്.

പ്രതിമാസ പെന്‍ഷന്‍ നല്‍കുന്ന എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം (ഇപിഎസ്) ഇതേ കാലയളവില്‍ 2.08 ലക്ഷം കോടിയില്‍ നിന്ന് 8.76 ലക്ഷം കോടിയായി. ഇപിഎഫ്ഒ വരിക്കാര്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ വാഗ്ദാനം ചെയ്യുന്ന എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് (ഇഡിഎല്‍ഐ) ഫണ്ട് 13,711 കോടിയില്‍ നിന്ന് 45,529 കോടിയായി

ക്രമാനുഗത വളര്‍ച്ചയാണ് കോര്‍പ്പസിലുണ്ടായത്. 2018 ല്‍ 10 ലക്ഷം കോടി രപ, 2022 ല്‍ 18.3 ലക്ഷം കോടി രപ, 2023 ല്‍ 21.4 ലക്ഷം കോടി രൂപ, 2024 ല്‍ 24.76 ലക്ഷം കോടി രൂപ എന്നിങ്ങനെ. സാമൂഹിക സുരക്ഷാ സംവിധാനം ശക്തിപ്പെട്ടതിന്റെയും ഔപചാരിക വിരമിക്കല്‍ സമ്പാദ്യത്തിലുള്ള  ആശ്രയത്വത്തിന്റെയും സൂചനയാണിത്.

മെച്ചപ്പെട്ട ശമ്പള പാലനം, പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകളുടെ ഡിജിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍,  തൊഴില്‍ വര്‍ദ്ധനവ് എന്നിവയുള്‍പ്പെടെ വിശാലമായ സാമ്പത്തിക മാറ്റങ്ങളെയും  കോര്‍പ്പസ് പ്രതിഫലിപ്പിക്കുന്നു. കൂടുതല്‍ തൊഴിലാളികള്‍ വിരമിക്കല്‍ സേവിംഗ്‌സ് സ്‌കീമിന് കീഴില്‍ വരുന്നുണ്ട്. മാത്രമല്ല,സംഭാവനകള്‍ ട്രാക്ക് ചെയ്യപ്പെടുകയും കാര്യക്ഷമമായി കൈകാര്യം ചെയ്യപ്പെടുകയും ചെയ്യുന്നു.

X
Top