കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ഇന്ത്യന്‍ ബോണ്ടുകളുടെ ആഗോള സൂചിക പ്രവേശനം രൂപയുടെ മേലുള്ള സമ്മര്‍ദ്ദം ലഘൂകരിക്കും: ജൂലിയസ് ബെയര്‍ ഇന്ത്യയുടെ ഉന്‍മേഷ് കുല്‍ക്കര്‍ണി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബോണ്ടുകള്‍ ജെപി മോര്‍ഗന്‍ ഗ്ലോബല്‍ ബോണ്ട് സൂചികയില്‍ ഇടം പിടിക്കുന്ന പക്ഷം, രൂപയുടെ വിലയിടിവ് ലഘൂകരിക്കപ്പെടുമെന്ന് ജൂലിയസ് ബെയര്‍ ഇന്ത്യയുടെ ഉന്‍മേഷ് കുല്‍ക്കര്‍ണി. യുഎസ് ഡോളറിന്റെ സമ്മര്‍ദ്ദം ഒരു പരിധിവരെ കുറയ്ക്കാന്‍ ഇതുവഴി സാധിക്കും. ഏകദേശം 30 ബില്യണ്‍ ഡോളറിന്റെ ഫണ്ട് നേടുന്നത് വഴിയാണിത്.

ഇന്ത്യന്‍ ബോണ്ടുകള്‍ അടുത്തവര്‍ഷത്തോടെ ജെപി മോര്‍ഗന്‍ ആഗോള സൂചികയില്‍ ചേര്‍ക്കപ്പെട്ടേയ്ക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഗോള്‍ഡ്മാന്‍ സാച്ച്‌സ് ഗ്രൂപ്പിനെ ഉദ്ദരിച്ച് ബ്ലൂംബര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ജെപി മോര്‍ഗന്‍ ഇക്കാര്യത്തില്‍ വിപണി പങ്കാളികളുടെ അഭിപ്രായം തേടി വരികയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഉയര്‍ന്ന വരുമാന വളര്‍ച്ചാ പ്രൊഫൈല്‍ കാരണം മറ്റുള്ളവയെ അപേക്ഷിച്ച് ഇന്ത്യന്‍ വിപണികളുടെ പ്രീമിയം മൂല്യനിര്‍ണ്ണയം തുടരുമെന്ന് ജൂലിയസ് ബെയര്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സീനിയര്‍ അഡൈ്വസറുമായ കുല്‍ക്കര്‍ണി പറഞ്ഞു. ഇന്ത്യന്‍ കമ്പനികളുടെ താരതമ്യേന വേഗത്തിലുള്ള സാമ്പത്തിക വളര്‍ച്ചയും ഉയര്‍ന്ന മൂല്യത്തിന് കാരണമാകുന്നു. ആഭ്യന്തര നിക്ഷേപം ഉയര്‍ന്നതോടെ, വിദേശീയരുടെ കണ്ണില്‍ ഇന്ത്യ ആകര്‍ഷകമായ ലക്ഷ്യസ്ഥാനമായി തുടരുകയാണ്.

അതുകൊണ്ടുതന്നെ വിദേശ നിക്ഷേപം തുടരുകയും അത് മികച്ച വിപണി സാധ്യതകള്‍ നിലനിര്‍ത്തുകയും ചെയ്യും, കുല്‍ക്കര്‍ണി വിശദീകരിച്ചു.

X
Top