ശമ്പളപരിഷ്കരണ കമ്മിഷനെ നിയമിച്ച് സംസ്ഥാന സർക്കാർവിഴിഞ്ഞത്ത് 2000 കോടിയുടെ നിക്ഷേപം; മുഖ്യമന്ത്രിയുടെ ചേംബറിൽ ധാരണാപത്രം ഒപ്പിട്ടുപുതിയ ഐടി നയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ഐടിയിൽ അഞ്ചുലക്ഷം പുതിയ തൊഴിലവസരങ്ങൾഇന്ത്യ- ബ്രസീൽ ഉഭയകക്ഷി വ്യാപാരം കുതിക്കുന്നുഇന്ത്യ – യുഎസ് വ്യാപാര ഡീലിൽ ചർച്ചകൾ മാറ്റി; നെഗോഷ്യേറ്റർ തൽകാലം യുഎസിലേക്കില്ല

സംരംഭകത്വ വർഷപദ്ധതി: സംസ്ഥാനത്ത് സംരംഭങ്ങൾ നാലുലക്ഷം കടന്നു

  • 27,222 കോടി രൂപയുടെ നിക്ഷേപം എത്തി

കൊച്ചി: കേരളത്തെ വ്യവസായ സൗഹൃദമായി വളർത്തുന്നതിന്റെ ഭാഗമായി 2022-ൽ ആരംഭിച്ച സംരംഭകത്വ വർഷപദ്ധതി വഴി ഇതുവരെ സംസ്ഥാനത്ത് നാലു ലക്ഷത്തിലധികം സംരംഭങ്ങൾ ആരംഭിച്ചതായി വ്യവസായ മന്ത്രി പി. രാജീവ്.

2022 ഏപ്രിൽ ഒന്നുമുതൽ 2026 ഫെബ്രുവരി 20 വരെയുള്ള കണക്കനുസരിച്ച് 4,06,976 സംരംഭങ്ങൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തു. ഇതുവഴി 27,222 കോടി രൂപയുടെ നിക്ഷേപമെത്തി. 8.67 ലക്ഷം പുതിയ തൊഴിവസരങ്ങളും സൃഷ്ടിക്കപ്പെട്ടതായി മന്ത്രി പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

പുതുതായി ആരംഭിച്ച സംരംഭങ്ങളിൽ മൂന്നിലൊന്ന് (1,28,852) വനിതാസംരംഭങ്ങളാണ്. 14,645 പേർ എസ്.സി., എസ്.ടി. വിഭാഗത്തിൽ നിന്നുള്ള സംരംഭകരാണ്.

ഏറ്റവും കൂടുതൽ യൂണിറ്റുകൾ ആരംഭിച്ചത് തിരുവനന്തപുരത്താണ് (41,602), എറണാകുളം (40,297), തൃശ്ശൂർ (38,959), മലപ്പുറം (36,467) എന്നീ ജില്ലകളാണ് തൊട്ടുപിന്നിൽ. നിക്ഷേപം കൂടുതലെത്തിയത് എറണാകുളം ജില്ലയിലാണ്-4,280 കോടി രൂപ. മലപ്പുറം (2,691 കോടി രൂപ), കോഴിക്കോട് (2,464 കോടി രൂപ), തിരുവനന്തപുരം (2,445 കോടി രൂപ) എന്നീ ജില്ലകളാണ് തൊട്ടുപിന്നിൽ.

വ്യാപാരമേഖലയിലാണ് കൂടുതൽ യൂണിറ്റുകൾ ആരംഭിച്ചത് – 1,78,072 എണ്ണം. 11,000 കോടിയുടെ നിക്ഷേപവും ലഭിച്ചു. സേവനമേഖലയിൽ 1,74,009 യൂണിറ്റുകൾ വഴി 10,645 കോടിയുടെ നിക്ഷപമെത്തി. ഉത്പാദക മേഖലയിൽ 54,895 യൂണിറ്റുകൾ ആരംഭിക്കുകയും 5,577 കോടി രൂപയുടെ നിക്ഷേപം എത്തുകയും ചെയ്തു.

സംരഭകത്വം മുന്നോട്ടുകൊണ്ടുപോകാനും ശക്തിപ്പെടുത്താനുമായി ‘മിഷൻ 1,000’, ‘മിഷൻ 1,00,000’ അടക്കമുള്ള പദ്ധതികൾ വ്യവസായ വകുപ്പ് നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ എം.എസ്.എം.ഇ.കൾക്ക് മിനിമം ഇൻഷുറൻസ് പരിരക്ഷ നൽകാൻ ഇൻഷുറൻസ് പദ്ധതി വ്യവസായവകുപ്പ് ആരംഭിച്ചിട്ടുണ്ട്. പദ്ധതിപ്രകാരം, എം.എസ്.എം.ഇകൾ അടയ്ക്കുന്ന ഇൻഷുറൻസ് പ്രീമിയത്തിന്റെ 50 ശതമാനം അല്ലെങ്കിൽ പരമാവധി 5,000 രൂപ വരെ സർക്കാർ സബ്സിഡിയായി നൽകും.

വ്യവസായവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, വ്യവസായ വകുപ്പ് ഡയറക്ടർ പി. വിഷ്ണുരാജ് എന്നിവരും പങ്കെടുത്തു.

X
Top