ഇന്ത്യ–യുകെ വ്യാപാരക്കരാർ: ബ്രിട്ടീഷ് വിസ്കിക്കും ജിന്നിനും ആട്ടിറച്ചിക്കും ഉൾപ്പെടെ ഇനി വില കുറയുംപൊതുമേഖലാ എണ്ണക്കമ്പനികളുടെ പമ്പുകളിലെല്ലാം ഇപ്പോൾ ഇ20 പെട്രോൾസ്വർ‌ണം ഇറക്കുമതിയും കയറ്റുമതിയും നിർത്തി പാക്കിസ്ഥാൻ; ഇന്ത്യയ്ക്കുള്ള തിരിച്ചടിയെന്ന് വാദംഏപ്രിലില്‍ ഭക്ഷണച്ചെലവ് കുറഞ്ഞതായി റിപ്പോര്‍ട്ട്ഇന്ത്യ-യുകെ വ്യാപാര കരാര്‍: കാര്‍ബണ്‍ നികുതി വെല്ലുവിളിയാകും

249 കോടിയുടെ ഓർഡർ നേടി എഞ്ചിനീയേഴ്‌സ് ഇന്ത്യ

മുംബൈ: പുതിയ ഓർഡർ ലഭിച്ചതായി പ്രഖ്യാപിച്ച് എഞ്ചിനീയേഴ്‌സ് ഇന്ത്യ. ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷനിൽ (ഒഎൻജിസി) നിന്ന് ഇപിസി റീഇംബേഴ്‌സബിൾ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾക്കുള്ള ഓർഡറാണ് കമ്പനിക്ക് ലഭിച്ചത്. ഈ ഓർഡറിന്റെ മൂല്യം 249 കോടി രൂപയ്ക്ക് അടുത്താണ്.

ഒഎൻജിസിയുടെ ഹാസിറ പ്ലാന്റിലെ ഗ്യാസ് ടെർമിനൽ ഫേസ്-1 പുനഃസ്ഥാപിക്കുന്നതിനുള്ളതാണ് നിർദിഷ്ട ഓർഡറെന്നും. ഇപിസി റീഇംബേഴ്‌സബിൾ അടിസ്ഥാനത്തിലാണ് കരാർ നടപ്പിലാക്കേണ്ടതെന്നും എഞ്ചിനീയേഴ്‌സ് ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. കരാർ പ്രകാരം പ്രോജക്റ്റ് നടപ്പിലാക്കുന്നതിനുള്ള സമയ കാലയളവ് 33 മാസമാണ്.

ഹൈഡ്രോകാർബണുകൾ, പെട്രോകെമിക്കൽസ്, വളങ്ങൾ, മെറ്റലർജി, തുറമുഖങ്ങൾ & ടെർമിനലുകൾ തുടങ്ങിയ മേഖലകളിലെ ഒരു എഞ്ചിനീയറിംഗ് കൺസൾട്ടൻസി, ടെക്‌നോളജി ലൈസൻസിംഗ് കമ്പനിയാണ് എഞ്ചിനീയേഴ്‌സ് ഇന്ത്യ. കമ്പനിയിൽ ഇന്ത്യാ ഗവൺമെന്റിന് 51.32% ഓഹരി ഉണ്ട്. ഓർഡർ ലഭിച്ച വാർത്തയെ തുടർന്ന് കമ്പനിയുടെ ഓഹരികൾ 2.37% മുന്നേറി 71.15 രൂപയിലെത്തി.

X
Top