എണ്ണ ലഭ്യതയിൽ ഇന്ത്യ സുരക്ഷിതമെന്ന് പ്രധാനമന്ത്രി; കൈവശമുള്ളത് 53 ലക്ഷം മെട്രിക് ടൺ എണ്ണ, 41 രാജ്യങ്ങളിൽനിന്ന് ഇറക്കുമതിവിമാന ടിക്കറ്റ് നിരക്കുകൾക്ക് ഏർപ്പെടുത്തിയ പരിധി കേന്ദ്രം പിൻവലിച്ചുക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കും

യുപിഐ ക്രെ‍ഡിറ്റിനും ഇനി ‘ഇഎംഐ’ സൗകര്യം ലഭ്യമാകും

ന്യൂഡൽഹി: യുപിഐ വഴി റുപേയ് ക്രെഡിറ്റ് കാർഡ് ഇടപാട് നടത്തുന്നവർക്കും ഇനി ‘ഇഎംഐ’ (പ്രതിമാസ തിരിച്ചടവ്) സൗകര്യം ലഭ്യമാകും. നിലവിൽ ക്രെഡിറ്റ് കാർഡ് വഴി അടയ്ക്കുന്ന തുകകൾ പ്രതിമാസ തവണകളായി മാറ്റാൻ സൗകര്യമുണ്ടെങ്കിലും യുപിഐ വഴിയുള്ള ക്രെഡിറ്റ് ഇടപാടുകൾക്ക് ഇത് സാധ്യമായിരുന്നില്ല.

മേയ് 31നകം സൗകര്യം ലഭ്യമാക്കാൻ നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) യുപിഐ കമ്പനികൾക്ക് നിർദേശം നൽകി. യുപിഐ ക്രെഡിറ്റ്‍ലൈനിലും സൗകര്യം ലഭിക്കും.

കടകളിലെ യുപിഐ ക്യുആർ കോഡ് സ്കാൻ ചെയ്ത്, റുപേയ് ക്രെഡിറ്റ് കാർഡിലെ പണം അടയ്ക്കാനുള്ള സൗകര്യം ആരംഭിച്ചിട്ട് 2 വർഷമായി. ക്രെഡിറ്റ് കാർഡിന്റെയും ക്രെഡിറ്റ്‍ലൈനിന്റെയും പരിധി (ലിമിറ്റ്) ക്രമീകരിക്കാനും യുപിഐ ആപ്പുകളിൽ സംവിധാനമുണ്ടാകും.

വാഷിങ് മെഷീൻ വാങ്ങാൻ നിങ്ങൾ റുപേയ് ക്രെഡിറ്റ് കാർഡുമായി ബന്ധിപ്പിച്ച ഗൂഗിൾ പേ ഉപയോഗിച്ചെന്ന് കരുതുക. 10,500 രൂപയാണ് അടച്ചതെങ്കിൽ ഗൂഗിൾ പേ വഴി തന്നെ ഇത് ഇഎംഐ ആക്കി മാറ്റാം.

ചുരുക്കത്തിൽ 10,500 രൂപ ഒറ്റയടിക്ക് നല്‍കുന്നതിനു പകരം പല തവണകളായിട്ട് കൊടുക്കാം.

X
Top