പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

സൂപ്പർ കംപ്യൂട്ടർ നിർമിക്കാൻ മസ്കിന്റെ xAI

എക്സ് എഐയുടെ ഗ്രോക്ക് എന്ന എഐ ചാറ്റ്ബോട്ടിന് വേണ്ടി സൂപ്പര് കംപ്യൂട്ടര് നിര്മിക്കാനുള്ള പദ്ധതിയുമായി ഇലോണ് മസ്ക്. മസ്കിന്റെ ഉടമസ്ഥതയിലുള്ള എഐ സ്റ്റാര്ട്ട്അപ്പ് ആണ് എക്സ് എഐ.

ഗ്രോക്കിന്റെ ശക്തിയേറിയ ഭാവി പതിപ്പുകളുടെ നിര്മാണത്തിനും പ്രവര്ത്തനത്തിനും വേണ്ടിയാണ് സൂപ്പര്കംപ്യൂട്ടര് നിര്മിക്കുന്നത്. പദ്ധതിയുടെ കാര്യം മസ്ക് കമ്പനിയിലെ നിക്ഷേപകരുമായി ചര്ച്ചചെയ്തുവെന്നാണ് റിപ്പോര്ട്ടുകള്.

2025 അവസാനത്തോടെ ഈ സൂപ്പര് കംപ്യൂട്ടര് യാഥാര്ത്ഥ്യമാക്കാനാണ് മസ്കിന്റെ പദ്ധതി. ഒറാക്കിളുമായി സഹകരിച്ചാണ് ഇത് നിര്മിക്കുകയെന്നാണ് വിവരം. എന്നാല് ഇതുമായി ബന്ധപ്പെട്ട് ഇരുകമ്പനികളും ഔദ്യോഗിക പ്രഖ്യാപനങ്ങള് നടത്തിയിട്ടില്ല.

ഇന്ന് നിലവിലുള്ള ജിപിയു ക്ലസ്റ്ററുകളേക്കാള് നാലിരട്ടി വലിപ്പമുള്ളതായിരിക്കും ഇതെന്നും എന്വിഡിയയുടെ മുന്നിര ഗ്രാഫിക്സ് പ്രൊസസിങ് യൂണിറ്റായ എച്ച്100 ഉപയോഗിച്ചാവും ഇതിന്റെ നിര്മാണമെന്നുമാണ് ദി ഇന്ഫര്മേഷന് എന്ന വെബ്സൈറ്റ് റിപ്പോര്ട്ട് ചെയ്യുന്നത്.

ഇന്ന് എഐ രംഗത്ത് ഉപയോഗത്തിലുള്ള ശക്തിയേറിയ ജിപിയു ആണ് എച്ച്100. എന്വിഡിയ നിര്മിക്കുന്ന ഈ ചിപ്പിന് ആഗോള തലത്തില് ആവശ്യക്കാരേറെയാണ്.

വന്വിലയുള്ള ഈ ചിപ്പുകള്ക്ക് എതിരാളികളുമില്ല. ഇക്കാരണത്താല് കമ്പനികള് സൂപ്പര് കംപ്യൂട്ടറുകള് നിര്മിക്കുന്നതിനായി വന്തുക മുടക്കിയാണ് എച്ച്100 ചിപ്പുകള് വാങ്ങുന്നത്.

ഓപ്പണ് എഐയെയും ഗൂഗിളിനേയും വെല്ലുവിളിച്ചാണ് കഴിഞ്ഞവര്ഷം മസ്ക് എക്സ് എഐയ്ക്ക് തുടക്കമിട്ടത്. ഗ്രോക്ക് എന്ന പേരില് ഒരു ചാറ്റ്ബോട്ട് അവതരിപ്പിക്കുകയും ചെയ്തു.

ഏകദേശം 20000 എന്വിഡിയ എച്ച്100 ജിപിയുകള് ഉപയോഗിച്ചാണ് ഗ്രോക്ക് 2 മോഡലിന് പരിശീലനം നല്കിയതെന്നാണ് മസ്ക് പറയുന്നത്.

ഗ്രോക്ക് 3 മോഡലിന് ഒരു ലക്ഷത്തിലേറെ എച്ച്100 ചിപ്പുകള് വേണ്ടിവരും.

X
Top