ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് എലോണ്‍ മസ്‌ക്

ന്യൂയോര്‍ക്ക്: കഴിഞ്ഞ ഒമ്പത് മാസത്തിനിടയ്ക്ക് ആദ്യമായി ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ നിന്ന് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് എലോണ്‍ മസ്‌ക്. ബ്ലൂംബെര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം ജെഫ് ബെസോസ് ആണ് ഇപ്പോള്‍ സമ്പന്നരില്‍ ഒന്നാമന്‍.

ടെസ്ല ഐഎന്‍സിയുടെ ഷെയര്‍ 7.2 ശതമാനമായി ഇടിഞ്ഞതോടെയാണ് മസ്‌കിന് ഒന്നാം സ്ഥാനം നഷ്ടമായത്. മസ്‌കിന്റെ ഇപ്പോഴത്തെ ആസ്തി 197.7 ബില്യണ്‍ ഡോളര്‍ ആണ്. ബെസോസിന്റേത് 200.3 ബില്യണ്‍ ഡോളറുമാണ്.

2021ന് ശേഷം ഇതാദ്യമായാണ് ആമസോണിന്റെ സ്ഥാപകനായ ബെസോസ് ബ്ലൂംബെര്‍ഗിന്റെ സമ്പന്നരുടെ പട്ടികയില്‍ ഒന്നാമതെത്തുന്നത്.

ആമസോണിന്റെയും ടെസ്ലയുടെയും ഓഹരികളില്‍ ഒരുഘട്ടത്തില്‍ 142 ബില്യണ്‍ ഡോളറിന്റെ വ്യത്യാസം ഉണ്ടായിരുന്നു.

എന്നാല്‍ അമേരിക്കന്‍ ഇക്വിറ്റി മാര്‍ക്കറ്റിനെ മുന്നോട്ട് നയിക്കുന്ന പ്രധാന സ്റ്റോക്കുകളില്‍ ഇവ രണ്ടും ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും 2022ന് ശേഷം ആമസോണ്‍ ഷെയറുകളുടെ മൂല്യം ഇരട്ടിയായിട്ടുണ്ട്.

2021ലെ ഉയര്‍ച്ചയില്‍ നിന്ന് 50 ശതമാനമാണ് ടെസ്ല പിന്നോട്ട് പോയിരിക്കുന്നത്.

X
Top