ഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതി

ട്വിറ്ററിന്റെ ഇപ്പോഴത്തെ മൂല്യം 1,500 കോടിയെന്ന് റിപ്പോർട്ട്

സാൻഫ്രാൻസിസ്കോ: 4,400 കോടി ഡോളർ വിലയ്ക്ക് കഴിഞ്ഞ ഒക്ടോബറിൽ ഇലോൺ മസ്ക് സമൂഹ മാധ്യമമായ ട്വിറ്റർ സ്വന്തമാക്കിയതിനു ശേഷം അടിമുടി പരിഷ്കാരങ്ങളായിരുന്നു.

വിവാദ നടപടികളെല്ലാം ട്വിറ്ററിന്റെ നന്മയ്ക്കു വേണ്ടിയാണെന്ന ന്യായമാണ് മസ്ക് മുന്നോട്ടു വച്ചത്.

എന്നാൽ, ധനകാര്യ സ്ഥാപനമായ ഫിഡലിറ്റിയുടെ വിലയിരുത്തൽ പ്രകാരം മസ്ക് വാങ്ങിയതിന്റെ മൂന്നിലൊന്ന് മാത്രമാണ് ട്വിറ്ററിന്റെ ഇപ്പോഴത്തെ മൂല്യം. 4,400 കോടി ഡോളറിനു വാങ്ങിയ ട്വിറ്റർ ഇപ്പോൾ വിൽപനയ്ക്ക് വച്ചാൽ 1,500 കോടി കിട്ടുമെന്നു ചുരുക്കം.

പുതിയ സിഇഒ ലിൻഡ യകാരിനോയ്ക്ക് ട്വിറ്ററിലുള്ള നിക്ഷേപകരുടെ വിശ്വാസം തിരികെപ്പിടിക്കാൻ കഴിയുമോ എന്നു കാത്തിരുന്നു കാണാം.

X
Top