
ന്യൂയോര്‍ക്ക്: ട്വിറ്ററില്‍ കൂട്ടപിരിച്ചുവിടല്‍ നടത്തിയിരിക്കയാണ് ഉടമ എലോണ്‍ മസ്‌ക്ക്. ബ്ലുംബര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം ഡബ്ലിന്‍, സിംഗപ്പൂര്‍ ഓഫീസുകളില്‍, ഒരു ഡസനോളം പേര്‍ ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി. അടുത്തിടെ റിക്രൂട്ട് ചെയ്യപ്പെട്ട ഏഷ്യ-പസഫിക് സൈറ്റ് ഇന്റഗ്രിറ്റി തലവന്‍ നൂര്‍ അസര്‍ ബിന്‍ അയൂബ്, റവന്യൂ പോളിസി സീനിയര്‍ ഡയറക്ടര്‍ അനലൂഷ്യ ഡോമിനിഗ്വസ് ഇതിലുള്‍പ്പെടുന്നു.
വ്യാജവിവരങ്ങള്‍ പരിശോധിക്കുന്നവര്‍, ഗ്ലോബല്‍ അപ്പീല്‍, മീഡിയ വിഭാഗങ്ങളിലുള്ളവര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. വിശ്വാസ്യത, സുരക്ഷ മേധാവി എല്ലാ ഇര്‍വിന്‍ നടപടി സ്ഥിരീകരിച്ചു. ഒക്ടോബറില്‍ എലോണ്‍ മസ്‌ക്ക് ഏറ്റെടുത്തത് തൊട്ട് ട്വിറ്റര്‍ ജീവനക്കാര്‍ക്ക് കഷ്ടകാലമാണ്.
നവംബറില്‍ 3700 ഓളം ജീവനക്കാരെ പറഞ്ഞുവിട്ടു. നൂറോളം പേര്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിതരായി.ഇന്ത്യയിലും കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നില്ല.
70 ശതമാനത്തോളം പേരാണ് കമ്പനിയില്‍ നിന്നും തെറിച്ചത്. ഒരു ഡസന്‍ ജീവനക്കാര്‍ മാത്രമാണ് നിലവില്‍ ട്വിറ്റര്‍ ഇന്ത്യ ഓഫീസില്‍ ജോലി ചെയ്യുന്നത്. 200 പേരുണ്ടായിരുന്ന സ്ഥാനത്താണിത്.






