പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

അടുത്ത അഞ്ചുവർഷത്തിൽ ദേശീയ ബ്രാൻഡായി മാറാൻ ലക്ഷ്യമിട്ട് എലൈറ്റ് ഫുഡ്സ്

കൊച്ചി: എലൈറ്റ് ഫുഡ്സ് ആൻഡ് ഇന്നോവേഷൻസിന്റെ ഭാഗമായുള്ള എലൈറ്റ് ഫുഡ്സ് വിപണി വിപുലീകരിക്കുവാനും “ഫുഡ് ഫാക്ടറി ഓഫ് ഇന്ത്യ ആയി മാറുവാനും ലക്ഷ്യമിടുന്നു. ബേക്കിങ്, മില്ലിങ്, ഓർഗാനിക് എന്നി മൂന്ന് വിഭാഗങ്ങളിലായി 20% വളർച്ച നിരക്കാണ് കമ്പനി ഭാവിയിൽ പ്രതീക്ഷിക്കുന്നത്.

“ഞങ്ങളുടെ കേക്കിന്റെയും മറ്റ് ഉൽപ്പന്നങ്ങളുടെയും രുചി രാജ്യമൊട്ടാകെ എത്തിക്കുവാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. കോവിഡിന് ശേഷം ഭക്ഷ്യ വ്യവസായത്തിന് അസാമാന്യ വളർച്ച കൈവന്നിട്ടുണ്ട്. ബഹുരാഷ്ട്രകമ്പനികൾക്കിടിയിലെ മത്സരം കൂടിവരുന്നുണ്ടെങ്കിലും അവർ ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിക്കുവാൻ ഞങ്ങൾ നൽകുന്ന ഗുണമേന്മയും വിലനിർണ്ണയവും സഹായിക്കുന്നുണ്ട്.

തെക്കേ ഇന്ത്യയിൽനിന്ന് വടക്കേ ഇന്ത്യയിലേക്ക് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ബിസിനസ്സ് വിപുലീകരിക്കുകയാണ് ഞങ്ങളുടെ ലക്‌ഷ്യമെന്ന് എലൈറ്റ് ഫുഡ്‌സ് ആൻഡ് ഇന്നൊവേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ദനേസ രഘുലാൽ പറഞ്ഞു “

കമ്പനി പുതിയതായി പുറത്തിറക്കിയ’ “ഫ്രൂട്ട് സ്ലൈസ് കേക്കുകൾ, കേക്ക് റസ്ക്ക്, ബ്രൗണിയും വിപണിയിൽനിന്ന് മികച്ച അഭിപ്രായം നേടുന്നുണ്ട്.

1986ൽ അരൂരിൽ ബ്രെഡ്‌ പ്രൊഡക്ഷൻ കമ്പനി ആയി ആരംഭിച്ച എലൈറ്റ് ഫുഡ്‌സിന് ഇന്ന് വിപണിയിൽ 150ൽ അധികം എസ്കെയുകളുണ്ട്. നിലവാരമുള്ള ഭക്ഷണപദാർത്ഥങ്ങൾ ജനങ്ങൾക് നൽകി ആളുകളുടെ ജീവിതനിലവാരം ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

വെസ്റ്റ് ഏഷ്യ, യൂറോപ്പ്, യു.കെ, തായ്‌വാൻ, മലേഷ്യ, ഇസ്രായേൽ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ എലൈറ്റ് ഫുഡ്‌സിന്റെ സാന്നിധ്യമുണ്ട്. കമ്പനിയുടെ 20% വരുമാനവും കയറ്റുമതിയിലൂടെയാണ് ലഭിക്കുന്നത്.

കൂടാതെ നിലവിൽ ദക്ഷിണേന്ത്യയിൽ സാന്നിധ്യമുള്ള കമ്പനി, ഭാവിയിൽ വടക്കേ ഇന്ത്യയിലും വേരുറപ്പിക്കുവാനാണ് പദ്ധതിയിടുന്നത്.

X
Top