ഷിംല: വിവിധ കേന്ദ്ര പദ്ധതിയുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെർച്വൽ സംവാദം നടത്തുകയും രാജ്യത്തെ കർഷകർക്ക് കിസാൻ സമ്മാൻ നിധി 11-ാം ഗഡുവായി 21,000 കോടി രൂപ വിതരണം ചെയ്യുകയും ചെയ്തു.
മോദി സർക്കാരിന്റെ എട്ടാം വാർഷികത്തോട് അനുബന്ധിച്ച് നടത്തുന്ന റാലിയിൽ സംബന്ധിക്കാനാണ് പ്രധാനമന്ത്രി ഷിംലയിൽ എത്തിയത്. റാലി നടക്കുവന്ന ഷിംലയിലെ റിഡ്ജ് മൈതാനിയിൽ 11.30 ന് മുഖ്യമന്ത്രി ജയ് റാം ഠാക്കൂറിനൊപ്പം എത്തിയ മോദി, വിവിധ കേന്ദ്ര പദ്ധതിയിലെ ഗുണഭോക്താക്കളുമായി വെർച്വൽ സംവാദം നടത്തി. മോദിയുമായി ആശയങ്ങൾ പങ്കുവച്ച കർണാടക കൽബുർഗിയിലെ ബിജെപി പ്രവർത്തകയായ സന്തോഷിയോടു തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മോദി നിർദേശിച്ചു.
കേന്ദ്രസർക്കാരിന്റെ ജൽ ജീവൻ പദ്ധതിയുടെയും പിഎം ആവാസ് യോജനയുടെയും ഗുണഭോക്താവാണു താനെന്ന് ലഡാക്കിൽനിന്നുള്ള വിമുക്ത ഭടൻ യോഗത്തിൽ വെളിപ്പെടുത്തി.