എണ്ണ ലഭ്യതയിൽ ഇന്ത്യ സുരക്ഷിതമെന്ന് പ്രധാനമന്ത്രി; കൈവശമുള്ളത് 53 ലക്ഷം മെട്രിക് ടൺ എണ്ണ, 41 രാജ്യങ്ങളിൽനിന്ന് ഇറക്കുമതിവിമാന ടിക്കറ്റ് നിരക്കുകൾക്ക് ഏർപ്പെടുത്തിയ പരിധി കേന്ദ്രം പിൻവലിച്ചുക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കും

ഇന്ത്യയുടെ സ്വന്തം ഇലക്ട്രോണിക് ചിപ്പുകൾ അടുത്ത വർഷം

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഇലക്ട്രോണിക് ചിപ്പുകൾ (സെമി കണ്ടക്ടർ) 2024 ഡിസംബറിൽ പുറത്തിറങ്ങുമെന്ന് കേന്ദ്രസർക്കാർ. ഒരു വർഷത്തിനുള്ളിൽ മാത്രം നാലോ അഞ്ചോ സെമി കണ്ടക്ടർ പ്ലാന്റുകൾ രാജ്യത്ത് ആരംഭിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

സെമികണ്ടക്ടർ ഗവേഷണരംഗത്ത് യുഎസുമായി ധാരണാപത്രം ഒപ്പിട്ടതുവഴി 80,000 വിദഗ്ധ തൊഴിലുകൾ രാജ്യത്ത് സൃഷ്ടിക്കപ്പെടുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

മൈക്രോൺ ടെക്നോളജി കമ്പനിയുടെ സെമികണ്ടക്ടർ പ്ലാന്റ് ഗുജറാത്തിൽ നിർമിക്കാനടക്കമാണ് യുഎസുമായി ധാരണയായിരിക്കുന്നത്. മൈക്രോണിന്റെ വരവ് വഴി മാത്രം നേരിട്ടുള്ള 5,000 തൊഴിലുകളുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.‌

ലാം റിസർച് എന്ന കമ്പനിയുമായി ചേർന്ന് അടുത്ത 10 വർഷത്തിനകം 60,000ലധികം എൻജിനീയർമാർക്ക് സെമികണ്ടക്ടർ മേഖലയിൽ പരിശീലനം നൽകുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇതിന്റെ പൈലറ്റ് പദ്ധതി ഓഗസ്റ്റിൽ ആരംഭിക്കും.

കോവിഡ് കാലത്ത് ഡിജിറ്റൽ ഉപകരണങ്ങളുടെ ഡിമാൻഡ് വർധിച്ചതോടെയാണ് ഇലക്ട്രോണിക് ചിപ് ക്ഷാമമുണ്ടായത്. കാർ നിർമാണ മേഖലയിൽ ഉൾപ്പെടെ വൻതോതിൽ ചിപ് ക്ഷാമം പ്രതിസന്ധിയുണ്ടാക്കിയിരുന്നു.

ഇന്ത്യയ്ക്ക് ആവശ്യമുള്ള ചിപ്പുകളുടെ വലിയൊരു ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഈ രീതി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.

X
Top