എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

വൈദ്യുതി വാഹന വില്പനയിൽ കുതിപ്പ്

കൊച്ചി: രാജ്യത്ത് വൈദ്യുതി വാഹനങ്ങളുടെ വില്‌പ്പന കുത്തനെ കൂടുന്നു. നൂതനമായ സാങ്കേതികവിദ്യകളും വ്യത്യസ്തമായ മോഡലുകളും പുറത്തിറക്കി ടാറ്റ മോട്ടോഴ്സാണ് ഇലക്ട്രിക് വാഹന വിപണിയിൽ വിപ്ളവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചത്.

നടപ്പു സാമ്പത്തിക വർഷത്തിൽ 48,000ലധികം വൈദ്യുത വാഹനങ്ങളാണ് ടാറ്റ മോട്ടോഴ്‌സ് വില്പന നടത്തിയത്. ടാറ്റയുടെ ടിയാഗോ ഇ.വി വാങ്ങുന്നവരിൽ 22 ശതമാനം സ്ത്രീകളാണ്.

ഇവരിൽ 19 ശതമാനവും ആദ്യമായി കാർ വാങ്ങുന്നവരാണ്. രാജ്യത്തെ മൊത്തം വൈദ്യുതി വാഹനങ്ങളുടെ വില്‌പ്പനയിൽ 35 ശതമാനം വിഹിതം കേരളത്തിനാണ്.

ഗോവ, ചണ്ഡീഗഡ് എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.

X
Top