ഇന്ത്യയുടെ പ്രധാന കല്‍ക്കരി ദാതാവായി റഷ്യഇലക്ട്രോണിക്‌സ് പാര്‍ട്ട്‌സ് നിര്‍മ്മാണത്തിനായി 600 മില്യണ്‍ ഡോളര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് ആന്ധ്ര പ്രദേശ്ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍മാനുഫാക്ച്വറിംഗ് പിഎംഐ 16 മാസത്തെ ഉയരത്തില്‍ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി പെട്ടെന്ന് സാധ്യമാകില്ലെന്ന് യുഎസ് പ്രതിനിധി

വൈദ്യുത വാഹന നിർമാതാക്കൾ ഇന്ത്യയിൽ ഫാക്ടറി തുറന്നാൽ വമ്പൻ നികുതിയിളവ്

ന്യൂഡൽഹി: ഇന്ത്യയിൽ ഇലക്ട്രിക് കാറുകൾ നിർമിക്കാൻ തയാറാകുന്ന കമ്പനികൾക്കുള്ള ആനുകൂല്യങ്ങൾ സംബന്ധിച്ച് കേന്ദ്രസർക്കാർ മാർഗരേഖയിറക്കി.

ഇന്ത്യയിൽ വാഹനനിർമാണ പ്ലാന്റുകൾ സ്ഥാപിക്കാനായി കുറഞ്ഞത് 4,150 കോടി രൂപ നിക്ഷേപിക്കുന്ന കമ്പനികൾക്ക് നികുതി ഇളവ് അടക്കം ലഭിക്കും.

ഇത്തരം കമ്പനികൾക്ക് 5 വർഷത്തേക്ക് 15% എന്ന കുറഞ്ഞ തീരുവ നൽകി, മുഴുവനായി അസംബിൾ ചെയ്ത വാഹനങ്ങൾ (സിബിയു) ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാം. 35,000 ഡോളറിലും മീതെ വിലയുള്ള വാഹനങ്ങൾക്കാണിത്.

നിലവിൽ ഇവയുടെ ഇറക്കുമതി തീരുവ 70 മുതൽ 100% വരെയാണ്. നികുതിക്ക് ഇളവിനു പരിധിവച്ചിട്ടുണ്ട്.

ഒരു കമ്പനിക്ക് പരമാവധി 6,484 കോടി രൂപ വരെ മാത്രമേ ഇളവായി നൽകൂ. കമ്പനി നടത്തുന്ന നിക്ഷേപം ഇതിലും കൂടുതലാണെങ്കിൽ തത്തുല്യമായ തുക നികുതിയിളവ് ലഭിക്കും.

കേന്ദ്ര ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയം കമ്പനികളിൽ നിന്ന് ഉടൻ അപേക്ഷ ക്ഷണിച്ചു തുടങ്ങും. തിരഞ്ഞെടുക്കപ്പെടുന്ന കമ്പനികൾ 3 വർഷത്തിനുള്ളിൽ വാഹനനിർമാണ പ്ലാന്റ് ഇന്ത്യയിൽ സ്ഥാപിക്കണം.

X
Top