ഇന്ത്യയുടെ ഫോറെക്‌സ് റിസര്‍വില്‍ 4.74 ബില്യണ്‍ ഡോളര്‍ വര്‍ധനബംഗ്ലാദേശിലേയ്ക്കുള്ള കയറ്റുമതി, ഇന്ത്യയില്‍ അരി വില ഉയര്‍ന്നുദീപാവലി സമ്മാനം: ചെറു കാറുകളുടെയും ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെയും ജിഎസ്ടി കുറയുംസാധ്യതകൾ തുറന്ന് മൈസ് ഉച്ചകോടിതിരുവനന്തപുരത്തെ അടുത്ത ഐടി ഡെസ്റ്റിനേഷനാകാന്‍ ടെക്നോപാര്‍ക്ക് ഫേസ്-4

രാജ്യത്ത് ഇലക്‌ട്രിക് കാറുകളുടെ നിർമാണം 2030ഓടെ പത്തിരട്ടിയാകും

ന്യൂഡൽഹി: ഇലക്‌ട്രിക് കാറുകളുടെ നിർമാണത്തിൽ 2030 ആകുമ്പോഴേയ്ക്കും ആഗോളതലത്തിൽ ഇന്ത്യ നാലാം സ്ഥാനത്ത് എത്തുമെന്ന് റിപ്പോർട്ടുകൾ.

അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഇലക്‌ട്രിക് കാറുകളുടെ നിർമാണം പത്തിരട്ടിയിലധികം വർധിച്ച് 2.5 ദശലക്ഷം യൂണിറ്റായി ഉയരുമെന്നും ന്യൂയോർക്ക് ആസ്ഥാനമായ സ്വതന്ത്ര ഗവേഷണ ഗ്രൂപ്പായ റോഡിയം പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി.

ചൈന, യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ ആദ്യ മൂന്നു സ്ഥാനങ്ങളിൽ തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇപ്പോൾ രണ്ടു ലക്ഷം യൂണിറ്റ് കാറുകളാണ് ഇന്ത്യയിൽ പ്രതിവർഷം ഉത്പാദിപ്പിക്കുന്നത്. അതേസമയം ചൈനയിൽനിന്നുള്ള ഇലക്‌ട്രിക് വാഹന കയറ്റുമതിയുമായി മത്സരിക്കണമെങ്കിൽ ഇന്ത്യൻ കന്പനികൾ ചെലവ് കുറയ്ക്കേണ്ടിവരുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ടാറ്റ മോട്ടോർസ്, എംജി മോട്ടോർസ്, മഹീന്ദ്ര തുടങ്ങിയ കന്പനികളാണ് ഇന്ത്യയിലെ 90 ശതമാനം ഇലക്‌ട്രിക് വാഹനങ്ങളും കൈയടക്കിയിരിക്കുന്നത്.

മേക്ക് ഇൻ ഇന്ത്യ പദ്ധതി, ഇലക്‌ട്രിക് വാഹന നിർമാതാക്കൾക്കുള്ള സർക്കാർ പ്രോത്സാഹനം, വ്യാപാര നയം തുടങ്ങിയ കാര്യങ്ങൾ രാജ്യത്ത് ഇലക്‌ട്രിക് വാഹന നിർമാണത്തിന് കൂടുതൽ പ്രോത്സാഹനമുണ്ടാക്കുമെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു.

X
Top