Alt Image
വ്യവസായ ഇടനാഴി പദ്ധതി പുരോഗമിക്കുന്നുവെന്ന് കിൻഫ്ര എംഡിഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയിലേക്ക് 200 ബില്യൺ ഡോളറിന്റെ നിക്ഷേപം വരുമെന്ന് അശ്വിനി വൈഷ്ണവ്സ്വര്‍ണ, വെള്ളി ഇറക്കുമതിയില്‍ കുതിപ്പ്ജനുവരിയില്‍ വ്യാപാര കമ്മി കുതിച്ചുയർന്നു

എച്ച്‌ഡിഎഫ്‌സി ക്യാപിറ്റലുമായി കൈകോർത്ത് എൽഡെകോ

മുംബൈ: എച്ച്ഡിഎഫ്‌സി ക്യാപിറ്റലുമായി സഹകരിച്ച് പ്രവർത്തിക്കുന്നതായി അറിയിച്ച് എൽഡെകോ ഗ്രൂപ്പിന്റെ സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനിയായ എൽഡെകോ ഇൻസ്ട്രക്ചർ ആൻഡ് പ്രോപ്പർട്ടീസ് ലിമിറ്റഡ്. റസിഡൻഷ്യൽ പ്രോജക്ടുകൾക്കായി 350 കോടി രൂപയുടെ ഫണ്ട് രൂപീകരിക്കുന്നതിനാണ് ഈ സഹകരണം.

ഒന്നിലധികം നഗരങ്ങളിൽ റെസിഡൻഷ്യൽ പ്രോജക്ടുകൾ വികസിപ്പിക്കുന്നതിനുള്ള ഒരു പ്ലാറ്റ്ഫോം സൃഷ്ടിക്കുന്നതിനായി എച്ച്ഡിഎഫ്സി ക്യാപിറ്റൽ അഫോഡബിൾ റിയൽ എസ്റ്റേറ്റ് ഫണ്ട് 3 (എച്ച്-കെയർ 3) മായി സഹകരിച്ചതായി കമ്പനി ഒരു പ്രസ്താവനയിൽ പറഞ്ഞു. ഇതിന് കീഴിൽ ഡൽഹി എൻസിആർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ടയർ 2 നഗരങ്ങളിൽ 175 കോടി രൂപയുടെ പ്രാരംഭ നിക്ഷേപം നടത്താനാണ് എൽഡെകോ പദ്ധതിയിടുന്നത്.

കഴിഞ്ഞ വർഷം എച്ച്‌ഡിഎഫ്‌സി ക്യാപിറ്റൽ നിയന്ത്രിക്കുന്ന മറ്റൊരു ഫണ്ടായ എച്ച്-കെയർ 1 മായി സഹകരിച്ച് എൽഡെകോ ഗ്രൂപ്പ് 150 കോടി രൂപയുടെ പ്ലാറ്റ്‌ഫോം രൂപീകരിച്ചിരുന്നു. ഈ പ്ലാറ്റ്‌ഫോമിന് കീഴിലുള്ള ആദ്യത്തെ പ്രോജക്റ്റായ എൽഡെകോ പാരഡിസോ 2022 മാർച്ചിൽ പ്രവർത്തനം ആരംഭിച്ചു.

X
Top