ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഡെലോയിറ്റ് ഇന്ത്യഇന്ത്യയുടെ പ്രതിരോധ ഉത്പാദനം 1.5 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തില്‍റോസ്നെഫ്റ്റിനും ലുക്കോയിലിനുമെതിരെ യുഎസ് ഉപരോധം; ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ റഷ്യന്‍ കരാറുകള്‍ പുനഃപരിശോധിക്കുന്നുദീപാവലി ആഘോഷം: ശിവകാശിയിൽ വിറ്റഴിച്ചത് 7000 കോടിയുടെ പടക്കംകേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്താൻ വ്യവസായ സെമിനാര്‍

സംയുക്ത സംരംഭം രൂപീകരിക്കാൻ ഇകെഐ എനർജി

മുംബൈ: രാജ്യത്തെ ആദ്യത്തെ ക്ലൈമറ്റ് എഡ്‌ടെക്കിനും ക്ലൈമറ്റ് ഫിനാൻസ് മാർക്കറ്റ്‌പ്ലെയ്‌സിനുമായി ഒരു സംയുക്ത സംരംഭം രൂപീകരിക്കാൻ ഒരുങ്ങി ഇകെഐ എനർജി സർവീസസ്. ഇതിനായി കമ്പനി ഫസ്റ്റ് സോഴ്‌സ് എനർജി ഇന്ത്യയുമായും അതിന്റെ പ്രൊമോട്ടർ ഗ്രൂപ്പുമായും പങ്കാളിത്തം പ്രഖ്യാപിച്ചു.

ക്ലൈമകൂൾ പ്രോജെക്ടസ് & എഡ്‌ടെക്ക് എന്ന് പേരിട്ടിരിക്കുന്ന സംയുക്ത സംരംഭം ലോകമെമ്പാടുമുള്ള കമ്മ്യൂണിറ്റി അധിഷ്‌ഠിത പദ്ധതികൾ, സുസ്ഥിരത, പുനരുപയോഗ ഊർജ പദ്ധതികൾ തുടങ്ങിയ തന്ത്രപ്രധാനമായ കാലാവസ്ഥാ ഇടപെടലുകൾക്കായി നിക്ഷേപം നടത്തുന്നതിന് ഫണ്ട് സമാഹരണം സുഗമമാക്കും.

കൂടാതെ ഈ സംരംഭം കാർബൺ മാർക്കറ്റ്, കാർബൺ അക്കൗണ്ടിംഗ്, കാർബൺ ക്രെഡിറ്റുകൾ, കാലാവസ്ഥാ ധനകാര്യം, പുനരുപയോഗ ഊർജം, ഇലക്ട്രിക് വാഹനം, ഗ്രീൻ ഹൈഡ്രജൻ, ഇഎസ്ജി, നെറ്റ്-സീറോ തുടങ്ങി വിവിധ കാലാവസ്ഥാ വിഷയങ്ങളിൽ കേന്ദ്രീകൃതമായ വിദ്യാഭ്യാസ സംരംഭങ്ങൾ നടത്തും. ഇതിനെ പുറമെ ഇത് പ്രൊഫഷണൽ പരിശീലനത്തിനും ശേഷി വർദ്ധിപ്പിക്കുന്നതിനുമായി എഡ്‌ടെക് ഇവന്റുകൾ, വർക്ക് ഷോപ്പുകൾ, വെബിനാറുകൾ എന്നിവയും സംഘടിപ്പിക്കും.

ഒരു കാർബൺ ക്രെഡിറ്റ് ഡെവലപ്പറാണ് ഇകെഐ എനർജി സർവീസസ്. കാലാവസ്ഥാ വ്യതിയാനത്തിനും സിഡിഎം, വിസിഎസ്, ഗോൾഡ് സ്റ്റാൻഡേർഡ്, ജിസിസി, ഐആർഇസി, ടിഐജിആർ തുടങ്ങിയ ആഗോള നിലവാരമുള്ള കാർബൺ ഓഫ്‌സെറ്റുകൾക്കും ഇകെഐ സുസ്ഥിരമായ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നു.

വെള്ളിയാഴ്ച ബിഎസ്ഇയിൽ കമ്പനിയുടെ ഓഹരി 0.65 ശതമാനം ഇടിഞ്ഞ് 1,700 രൂപയിലെത്തി.

X
Top