15 മില്യണ്‍ ബാരല്‍ റഷ്യന്‍ എണ്ണ ഏറ്റെടുക്കാതെ ഇന്ത്യഉള്ളി കയറ്റുമതി നിരോധനം മാർച്ച് 31 വരെ തുടരുംകേന്ദ്രവിഹിതം കിട്ടണമെങ്കിൽ കേസ് പിൻവലിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു: ധനമന്ത്രി കെ എൻ ബാലഗോപാൽ25 സ്വകാര്യ വ്യവസായ പാർക്കുകൾ കൂടി അനുവദിക്കും: മുഖ്യമന്ത്രിറഷ്യൻ എണ്ണ വാങ്ങാനുള്ള നിലപാടിൽ മാറ്റമില്ലെന്ന് ഇന്ത്യ

850 കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിട്ട് , ഇകെഎ മൊബിലിറ്റി, മിറ്റ്സുയി, വിഡിൽ ഗ്രോപ്പ് എന്നിവയുമായി സഹകരിക്കുന്നു

മുംബൈ : 100 മില്യൺ ഡോളറിന്റെ (ഏകദേശം 850 കോടി രൂപ) സംയുക്ത നിക്ഷേപവുമായി ജപ്പാനിലെ മിറ്റ്സുയി ആൻഡ് കോ., ലിമിറ്റഡ്, നെതർലാൻഡിലെ വിഡിഎൽ ഗ്രോപ്പ് എന്നിവയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടതായി ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഇകെഎ മൊബിലിറ്റി അറിയിച്ചു.

സഹകരണത്തിന് കീഴിൽ, ഇകെഎ മൊബിലിറ്റിക്ക് മിറ്റ്സുയിൽ നിന്ന് സുപ്രധാനവും തന്ത്രപരവുമായ നിക്ഷേപങ്ങളും സാങ്കേതിക പിന്തുണയും പ്രമുഖ ഡച്ച് ടെക്‌നോളജി സ്ഥാപനമായ വിഡിഎൽ ഗ്രോപ്പിൽ നിന്ന് ഇക്വിറ്റി പങ്കാളിത്തവും ലഭിക്കുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

ഇലക്‌ട്രിക് വാഹന നിർമ്മാണത്തിന്റെ ആഗോള ഹബ്ബായി ഇന്ത്യയെ മാറ്റുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ പങ്കാളിത്തമെന്ന് ഇകെഎ മൊബിലിറ്റി സ്ഥാപകനും ചെയർമാനുമായ സുധീർ മേത്ത പറഞ്ഞു.

ഇകെഎ, വിഡിഎൽ, മിറ്റ്സുയി എന്നിവയുടെ സഹകരണത്തിലൂടെ ഇകെഎ -യുടെ മികച്ച എഞ്ചിനീയറിംഗ്, പ്രാദേശിക നെറ്റ്‌വർക്ക്, വിഡിഎൽ-ന്റെ അത്യാധുനിക സാങ്കേതിക വിദ്യ എന്നിവ പ്രയോജനപ്പെടുത്തി ‘മേക്ക് ഇൻ ഇന്ത്യ’യിലേക്ക് സംഭാവന നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് മിറ്റ്സുയി ആൻഡ് കോ ജനറൽ മാനേജർ മൊബിലിറ്റി ബിസിനസ് ഡിവിഷൻ, നൊബുയോഷി ഉമേസാവ പറഞ്ഞു.

“സംഭരണത്തിന്റെയും വികസനത്തിന്റെയും മേഖലകളിൽ പ്രത്യേകിച്ചും നിരവധി സിനർജി ആനുകൂല്യങ്ങൾ മുൻകൂട്ടി കാണുന്നു.” ഗവൺമെന്റിന്റെ ഓട്ടോ പിഎൽഐ നയത്തിന്റെ ഒറിജിനൽ എക്യുപ്‌മെന്റ് മാനുഫാക്ചറർ (ഒഇഎം) സ്കീമിനും , ഇവി കോംപോണന്റ് മാനുഫാക്ചറിംഗ് സ്കീമിനും കീഴിൽ അംഗീകരിച്ച വാണിജ്യ വാഹന നിർമ്മാതാക്കളിൽ ഒന്നാണ് ഇകെഎ മൊബിലിറ്റി.” വിഡിഎൽ ബസ് & കോച്ച് സിഇഒ, റോൾഫ്-ജാൻ സ്വീപ് പറഞ്ഞു

500-ലധികം ഇലക്ട്രിക് ബസുകളുടെയും 5,000-ലധികം ഇലക്ട്രിക് ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങളുടെയും ഓർഡർ ബുക്ക് ഇവിടെയുണ്ട്.ഈ വാഹനങ്ങളെല്ലാം പൂർണ്ണമായും രൂപകല്പന ചെയ്ത് ഇന്ത്യയിൽ നിർമ്മിക്കും, മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും ഇകെഎയുടെ നിർദ്ദിഷ്ട നിർമ്മാണ കേന്ദ്രങ്ങളിൽ, കമ്പനി അറിയിച്ചു.

X
Top