ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

ന്യൂട്രീഷൻ ഇന്നൊവേഷനുമായി സഹകരണം പ്രഖ്യാപിച്ച് ഇഐഡി പാരി

മുംബൈ: ഷുഗർ, ന്യൂട്രാസ്യൂട്ടിക്കൽ നിർമ്മാതാക്കളായ ഇഐഡി പാരി, ന്യൂകെയ്ൻ ലോ ജിഐ ഷുഗർ നിർമ്മിക്കുന്നതിനായി ഫുഡ് ടെക്നോളജി കമ്പനിയായ ന്യൂട്രീഷൻ ഇന്നൊവേഷനുമായി വാണിജ്യ പങ്കാളിത്തത്തിൽ ഏർപ്പെട്ടതായി കമ്പനികൾ പ്രസ്താവനയിൽ പറഞ്ഞു. ഈ പങ്കാളിത്തം തങ്ങളുടെ നിലവിലുള്ള ഉൽപ്പന്നങ്ങളുടെ ശ്രേണി വിപുലീകരിക്കുകയും വളരുന്ന ആഗോള പ്രവണതയെ പിന്തുണയ്ക്കുകയും ചെയ്യുന്നതായി ഇഐഡി പാരി ഇന്ത്യ ലിമിറ്റഡ് അറിയിച്ചു. ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞനായ ഡോ. ഡേവിഡ് കണ്ണാർ സ്ഥാപിച്ച സിംഗപ്പൂർ ആസ്ഥാനമായുള്ള കമ്പനിയാണ് ന്യൂട്രീഷൻ ഇന്നൊവേഷൻ.

മുരുഗപ്പ ഗ്രൂപ്പ് കമ്പനിയായ ഇഐഡി പാരി ഇന്ത്യ 2022 മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ 302.52 കോടി രൂപയുടെ ഏകീകൃത അറ്റാദായം റിപ്പോർട്ട് ചെയ്തു, മുൻ വർഷം ഇതേ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 1.62 കോടി രൂപയായിരുന്നു. കമ്പനിയുടെ ഓഹരികൾ 2.14 ശതമാനത്തിന്റെ നഷ്ടത്തിൽ 502.95 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

X
Top