പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണിയിൽ മികച്ച വളര്‍ച്ചഇന്ത്യൻ ഹോസ്പ്റ്റിലാറ്റി മേഖല മുന്നേറുന്നുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി യുഎന്‍വിഴിഞ്ഞം തുറമുഖം: ഭൂഗർഭ തീവണ്ടിപ്പാതയുടെ ഡിപിആറിന് അംഗീകാരമായികൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി: കേന്ദ്രസർക്കാരിനെ വീണ്ടും സമീപിച്ച് കേരളം

വിദ്യ ശ്രീനിവാസനെ സിഎഫ്ഒ ആയി നിയമിച്ച് ഐഷർ മോട്ടോഴ്‌സ്

മുംബൈ: വിദ്യാ ശ്രീനിവാസനെ കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായും (സിഎഫ്‌ഒ) പ്രധാന മാനേജരായും നിയമിച്ചതായി ഐഷർ മോട്ടോഴ്‌സ് അറിയിച്ചു. നിർദിഷ്ട നിയമനം 2022 നവംബർ 18 മുതൽ പ്രാബല്യത്തിൽ വന്നു.

ചാർട്ടേഡ് അക്കൗണ്ടന്റായ വിദ്യാ ശ്രീനിവാസൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (IIM) അഹമ്മദാബാദിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ഡിപ്ലോമ നേടിയിട്ടുണ്ട്. സാമ്പത്തികം, തന്ത്രം, ബിസിനസ് ആസൂത്രണം, നിയമപരവും വാണിജ്യപരവുമായ പ്രവർത്തനങ്ങൾ എന്നിവയിൽ അവർക്ക് 24+ വർഷത്തെ പ്രവർത്തി പരിചയമുണ്ട്.

വിദ്യ അവസാനമായി ബാറ്റ ഇന്ത്യയ്‌ക്കൊപ്പം ഡയറക്ടർ-ഫിനാൻസ്, ചീഫ് ഫിനാൻഷ്യൽ ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ബാറ്റയിൽ ചേരുന്നതിന് മുമ്പ്, അവർ പ്യൂമ സ്‌പോർട്‌സ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു (ഫിനാൻസ്). കൂടാതെ ആദിത്യ ബിർള റീട്ടെയിൽ, ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ്, കെയർണി തുടങ്ങിയ സ്ഥാപനങ്ങളിലും വിദ്യ മുമ്പ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മോട്ടോർ സൈക്കിളുകൾ, വാണിജ്യ വാഹനങ്ങൾ എന്നിവ നിർമ്മിക്കുന്ന ഒരു ഇന്ത്യൻ ബഹുരാഷ്ട്ര ഓട്ടോമോട്ടീവ് കമ്പനിയാണ് ഐഷർ മോട്ടോഴ്സ് ലിമിറ്റഡ്. മിഡിൽ വെയ്റ്റ് മോട്ടോർസൈക്കിളുകളായ റോയൽ എൻഫീൽഡിന്റെ മാതൃ കമ്പനിയാണ് ഐഷർ.

X
Top