ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

കെയ്‌സാദ് ഹിരാമനെക്കിനെ സിഒഒയായി നിയമിച്ച് എഡൽവീസ് ടോക്കിയോ ലൈഫ് ഇൻഷുറൻസ്

ഡൽഹി: ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി കെയ്‌സാദ് ഹിരാമനെക്കിനെ നിയമിച്ചതായി പ്രഖ്യാപിച്ച് എഡൽവീസ് ടോക്കിയോ ലൈഫ് ഇൻഷുറൻസ്.  മേഖലകളിലുടനീളമുള്ള ബിസിനസുകൾക്കായി പ്രവർത്തനങ്ങൾ, സാങ്കേതികവിദ്യ, ഉപഭോക്തൃ അനുഭവ തന്ത്രം എന്നിവ കൈകാര്യം ചെയ്യുന്നതിൽ കെയ്‌സാദിന് രണ്ട് പതിറ്റാണ്ടിലേറെയായുള്ള അനുഭവമുണ്ട്. എഡൽവീസ് ടോക്കിയോ ലൈഫിൽ അദ്ദേഹം, ബിസിനസിനുള്ളിലെ സ്കേലബിളിറ്റി, ചെലവ് കാര്യക്ഷമത എന്നിവ ഉയർത്തുന്നതിനുള്ള കമ്പനിയുടെ പ്രവർത്തനങ്ങൾ, സാങ്കേതികവിദ്യ, ബിസിനസ് മികവ് ശ്രമങ്ങൾ എന്നിവയ്ക്ക് നേതൃത്വം നൽകുമെന്ന് കമ്പനി അറിയിച്ചു.

ഓഹരി ഉടമകൾക്ക് മൂല്യം നൽകാൻ കഴിയുന്ന ഒരു അഡാപ്റ്റീവ് ഓർഗനൈസേഷൻ വളർത്തിയെടുക്കാൻ തങ്ങൾ ആഗ്രഹിക്കുന്നതായും, സാങ്കേതികവിദ്യ പ്രാപ്‌തവും ഉപഭോക്തൃ കേന്ദ്രീകൃതവുമായ ഒരു ബിസിനസ് കെട്ടിപ്പടുക്കുന്നതിനുള്ള തങ്ങളുടെ ശ്രമങ്ങൾക്ക് കെയ്‌സാദിന്റെ നേതൃത്വം നവോന്മേഷം പകരുമെന്ന് കമ്പനിക്ക് ഉറപ്പുണ്ടെന്ന് എഡൽവീസ് ടോക്കിയോ ലൈഫ് ഇൻഷുറൻസ് പറഞ്ഞു. തന്റെ മുൻകാല റോളുകളിൽ, ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ്, ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ്, അവന്ത എർഗോ ലൈഫ് ഇൻഷുറൻസ് തുടങ്ങിയ ഓർഗനൈസേഷനുകളുടെ പ്രവർത്തനങ്ങളും ഉപഭോക്തൃ അനുഭവ തന്ത്രവും നിർവചിക്കുന്നതിൽ കെയ്സാദ് ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമെ ഭാരതി എയർടെൽ, ഐഡിയ സെല്ലുലാർ, താജ് ഹോട്ടൽസ് എന്നിവയിലും അദ്ദേഹം മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്.

X
Top