നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

പുതിയ ടാർഗെറ്റ് മെച്യൂരിറ്റി ഇൻഡക്‌സ് ഫണ്ടുകൾ അവതരിപ്പിച്ച് എഡൽവീസ് എംഎഫ്

മുംബൈ: രണ്ട് പുതിയ ടാർഗെറ്റ് മെച്യൂരിറ്റി ഇൻഡക്‌സ് ഫണ്ടുകൾ പുറത്തിറക്കി എഡൽവീസ് അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ്. എഡൽവെയ്‌സ് ക്രിസിൽ ഐബിഎക്‌സ് 50:50 ഗിൽറ്റ് പ്ലസ് എസ്ഡിഎൽ ജൂൺ 2027, എഡൽവെയ്‌സ് ക്രിസിൽ ഐബിഎക്‌സ് 50:50 ഗിൽറ്റ് പ്ലസ് എസ്ഡിഎൽ ഏപ്രിൽ 2037 ഇൻഡക്‌സ് ഫണ്ട് എന്നി രണ്ട് ഫണ്ടുകളാണ് അവതരിപ്പിച്ചത്.

ഇവ ഇന്ത്യൻ ഗവൺമെന്റ് ബോണ്ടുകളുടെയും സംസ്ഥാന വികസന വായ്പകളുടെയും (എസ്ഡിഎൽ) മിശ്രിതത്തിൽ നിക്ഷേപിക്കും. ഈ ഫണ്ടുകൾക്കായുള്ള ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 5000 രൂപയാണ്. രണ്ട് ഫണ്ടുകൾക്കും ഒരു നിശ്ചിത മെച്യൂരിറ്റി തീയതി ഉണ്ടായിരിക്കും.

എഡൽവെയ്‌സ് ക്രിസിൽ ഐബിഎക്‌സ് 50:50 ഗിൽറ്റ് പ്ലസ് എസ്ഡിഎൽ ഏപ്രിൽ 2037 ഇൻഡക്‌സ് ഫണ്ടിനായുള്ള പുതിയ ഫണ്ട് ഓഫർ 2022 സെപ്റ്റംബർ 27 നും ഒക്ടോബർ 6 നും ഇടയിൽ സബ്‌സ്‌ക്രിപ്‌ഷനായി തുറന്നിരിക്കും. അതേസമയം എഡൽവെയ്‌സ് ക്രിസിൽ ഐബിഎക്‌സ് 50:50 ഗിൽറ്റ് പ്ലസ് എസ്ഡിഎൽ ജൂൺ 2027 ഇൻഡക്‌സ് ഫണ്ട് ഒക്‌ടോബർ 2-ന് സബ്‌സ്‌ക്രിപ്‌ഷനായി തുറന്ന് ഒക്ടോബർ 11ന് അടയ്ക്കും.

രണ്ട് സ്കീമുകളും യഥാക്രമം ക്രിസിൽ ഐബിഎക്‌സ് 50:50 ഗിൽറ്റ് പ്ലസ് എസ്ഡിഎൽ ഇൻഡക്‌സിന്റെ ഘടകങ്ങളിൽ നിക്ഷേപിക്കുന്ന ഓപ്പൺ-എൻഡ് ടാർഗെറ്റ് മെച്യൂരിറ്റി ഇൻഡക്‌സ് ഫണ്ടാണ്. ഈ ഫണ്ടുകൾക്ക് താരതമ്യേന ഉയർന്ന പലിശ നിരക്കും, കുറഞ്ഞ ക്രെഡിറ്റ് റിസ്കും ഉണ്ടാകും.

X
Top