തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ചൈനീസ് മൊബൈല്‍ കമ്പനികളില്‍ റെയ്ഡ് നടത്തി ഇഡി

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവുമായി ബന്ധപ്പെട്ട് നാല്‍പതോളം ചൈനീസ് മൊബൈല്‍ കമ്പനികളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചൊവ്വാഴ്ച റെയ്ഡ് നടത്തികഴിഞ്ഞ ഫെബ്രുവരി തൊട്ട് ഇഡിയും കോര്‍പറേറ്റ് കാര്യ മന്ത്രാലയവും ചൈനീസ് മൊബൈല്‍ കമ്പനികളെ നിരീക്ഷിച്ചുവരികയാണ്.വാര്‍ത്ത പുറത്തുവന്നതിന് പുറകെ ഡിക്‌സണ്‍ ടെക് കമ്പനിയുടെ ഓഹരികള്‍ ഇടിവ് നേരിട്ടു.
ചൈനീസ് മൊബൈല്‍ കമ്പനിയായ സിയോമിയില്‍ നിന്നും 5551.27 കോടി രൂപയുടെ കണക്കില്‍ പെടാത്ത തുക നേരത്തെ ഇഡി പിടിച്ചെടുത്തിരുന്നു. വിദേശ നാണ്യ കൈമാറ്റ നിയമം പാലിക്കാതെ ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിച്ച തുകയാണ് ഇഡി കണ്ടെടുത്തത്. റോയില്‍റ്റിയുടെ മറവിലാണ് തുക ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിച്ചിരുന്നെന്നും ഇഡി പ്രസ്താവനയില്‍ പറഞ്ഞു. ചൈനീസ് ഭീമനായ സിയോമിയുടെ ഇന്ത്യന്‍ അനുബന്ധ കമ്പനിയില്‍ നിന്നാണ് തുക പിടിച്ചെടുത്തത്.

X
Top