ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന്

ദില്ലി: 2023-24 ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് പാർലമെന്റിൽ അവതരിപ്പിക്കും. അതിനു മുൻപ് ഇന്ന് സാമ്പത്തിക സർവേ റിപ്പോർട്ട് അവതരിപ്പിക്കും. ബജറ്റിന് ഒരു ദിവസം മുമ്പ് പാർലമെന്റിൽ ബജറ്റ് സമ്മേളനം ആരംഭിക്കും.

ഇന്ന് രാവിലെ 11 മണിക്ക് ബജറ്റ് സമ്മേളനം തുടങ്ങും. സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യും. ശേഷം, കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ 2023 സാമ്പത്തിക വർഷത്തേക്കുള്ള സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള പ്രവചനങ്ങളുമായി പ്രീ-ബജറ്റ് സാമ്പത്തിക സർവേ അവതരിപ്പിക്കും.

ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരൻ വാർത്താസമ്മേളനത്തിൽ ഇത് പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും.

കഴിഞ്ഞ വർഷത്തെ സാമ്പത്തിക വിഷയങ്ങൾ സാമ്പത്തിക സർവേ അവലോകനം ചെയ്യുന്നു. കൂടാതെ കാർഷിക, വ്യാവസായിക ഉൽപ്പാദനം, അടിസ്ഥാന സൗകര്യങ്ങൾ, തൊഴിൽ, പണപ്പെരുപ്പ നിരക്ക്, വ്യാപാരം, വിദേശനാണ്യ കരുതൽ ശേഖരം, മറ്റ് സാമ്പത്തിക മേഖലകൾ എന്നിവയിലെ പ്രവണതകൾ സർവേ വിശകലനം ചെയ്യുന്നു.

ഈ വിശദമായ സർവേ, കേന്ദ്ര ബജറ്റിൽ കൂടുതൽ കാര്യക്ഷമമായി തീരുമാനങ്ങൾ എടുക്കാൻ ഗവൺമെന്റിനെ സഹായിക്കുന്നു. രാജ്യത്തിന്റെ ജിഡിപി വളർച്ചയുടെ പ്രധാന വെല്ലുവിളികൾ തിരിച്ചറിയാനും സാമ്പത്തിക സർവേ സഹായിക്കുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, സാമ്പത്തിക സർവേ ‘പാർട്ട് എ’, ‘പാർട്ട് ബി’ എന്നീ രണ്ട് ഭാഗങ്ങളായാണ് അവതരിപ്പിച്ചിരിക്കുന്നത്, അതിൽ രാജ്യത്തിന്റെ ജിഡിപി വളർച്ചാ വീക്ഷണം, പണപ്പെരുപ്പ നിരക്ക്, പ്രവചനങ്ങൾ, ഫോറെക്സ് കരുതൽ ശേഖരം, വ്യാപാര കമ്മി എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുന്നു.

അതേസമയം, പാർട്ട് ബി സാമൂഹിക സുരക്ഷ, ദാരിദ്ര്യം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, മനുഷ്യവികസനം തുടങ്ങിയ പ്രത്യേക വിഷയങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകുന്നു.

സർക്കാർ നടത്തുന്ന പ്രധാന പദ്ധതികളും പ്രധാന നയങ്ങളും അവയുടെ ഫലങ്ങളും സർവേ വിശദമാക്കുന്നു.

X
Top