2047 ഓടെ എട്ട് സംസ്ഥാനങ്ങൾ ഒരു ട്രില്യൺ ഡോളർ ജിഡിപിലേക്ക് ഉയരുമെന്ന് ഇന്ത്യാ റേറ്റിങ്സ്വ്യോമയാന മേഖലയിൽ പ്രതിസന്ധി: വിമാന യാത്രാ നിരക്കുകൾ കുതിക്കുന്നുസ്വർണവില ചരിത്രത്തിലാദ്യമായി 53,000 കടന്നുകേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ 7000 കോടി കേന്ദ്രം കുറച്ചുഇന്ത്യയിലെ കുടുംബങ്ങൾ കടക്കെണിയിലെന്ന് പഠന റിപ്പോർട്ട്

ഇ-വാഹനങ്ങളുടെ വില ഒരു വർഷത്തിനുള്ളിൽ പെട്രോൾ വാഹനങ്ങളുടേതിന് തുല്യമാക്കും

മുംബൈ: ഇന്ധനവിലവർധന മൂലം പൊറുതി മുട്ടിയിരിക്കുന്ന സാമ്പത്തിക മേഖലയ്ക്ക് ആശ്വാസം പകരുന്ന പുതിയ പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ. ഇലക്ട്രോണിക് വാഹനങ്ങളുടെ വില ഒരു വർഷത്തിനുള്ളിൽ പെട്രോൾ വാഹനങ്ങളുടേതിന് തുല്യമാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
പെട്രോളിനേയും, ഡീസലിനേയും പിന്തുണയ്ക്കുക എന്നതല്ല ഇപ്പോഴത്തെ സർക്കാർ നയം. ധാന്യങ്ങളിൽ നിന്നും ഉല്പാദിപ്പിക്കുന്ന എഥനോളിന്റെ ഉല്പാദനത്തിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇലക്ട്രോണിക് വാഹനങ്ങളുടെ വില, പെട്രോൾ വാഹനങ്ങളുടേതിന് തുല്യമാക്കാൻ സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഒരു വർഷത്തിനകം ഇതു നടപ്പിൽ വരുത്താനാണ് ആലോചിക്കുന്നത്. ഇതോടെ ഫോസിൽ ഇന്ധനങ്ങൾക്ക് വേണ്ടി ജനങ്ങൾ അധികം പണം ചെലവഴിക്കേണ്ടി വരില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹരിതോർജ്ജത്തെ സർക്കാർ സാധ്യമായ എല്ലാ രീതിയിലും പിന്തുണയ്ക്കുണ്ട്. ജലഗതാഗതം റോഡുകളെ അപേക്ഷിച്ച് ചെലവു കുറ‍ഞ്ഞ മാർഗമാണെന്നും ഇത് വരും നാളുകളിൽ വലിയ തോതിൽ വളർച്ച പ്രാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യാത്രാ വാഹന വിഭാഗം പരിഗണിക്കുകയാണെങ്കിൽ എൻജിൻ മോഡൽ വാഹനങ്ങളുടെ രണ്ട് മടങ്ങ് അധികമെങ്കിലും ഇലക്ട്രോണിക് വാഹനങ്ങൾക്ക് വില വരും. ഇരുചക്ര വാഹന വിഭാഗം പരിശോധിച്ചാലും പെട്രോൾ മോഡൽ വാഹനങ്ങൾക്ക്, ഇലക്ട്രിക് മോഡലുകളേക്കാൾ 1.5 മടങ്ങെങ്കിലും അധികം വില നൽകണം.
നിലവിൽ ഇലക്ട്രിക് വാഹനങ്ങളുടെ കൂടിയ വിലയാണ് മുഖ്യ പ്രശ്നം. ഇത്തരം വാഹനങ്ങളുടെ ബാറ്ററിയുടെ വിലയിലെ വർധനയാണ് വാഹന വില വർധിപ്പിക്കുന്നത്. ഏതു തരം വാഹനമെടുത്താലും ആകെ തുകയുടെ35 ശതമാനം മുതൽ 40 ശതമാനം വരെ ബാറ്ററിയുടെ വിലയാണ്.
ചാർജിങ് പോയിന്റുകൾ വ്യാപകമാവുകയും, വാഹനങ്ങളുടെ വില കുറയുകയും ചെയ്താൽ ഭാവിയുടെ വാതിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി തുറന്നു തന്നെ കിടക്കും. അതിനാണ് സർക്കാരിന്റെ ഇപ്പോഴത്തെ ശ്രമം.

X
Top