ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഉത്സവ സീസണ്‍ വില്‍പ്പന: ഇ-കൊമേഴ്‌സ് വ്യവസായം  7 ലക്ഷം താല്‍ക്കാലിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

ന്യൂഡല്‍ഹി: ഇ-കൊമേഴ്‌സ് വ്യവസായം നടപ്പ് വര്‍ഷം രണ്ടാം പകുതിയില്‍ 7 ലക്ഷം ഹ്രസ്വകാല, താല്‍ക്കാലിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഉത്സവ സീസണിനോടനുബന്ധിച്ചാണിത്.  ഷോപ്പിംഗ് ഉയരുമ്പോള്‍ ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ തയ്യാറെടുക്കുന്നു.

ഹ്യൂമന്‍ റിസോഴ്‌സ് കമ്പനിയായ ടീംലീസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.  ഇതിനോടകം 2 ലക്ഷം താല്‍ക്കാലിക ജോലികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ടീംലീസ് പറഞ്ഞു. ഈ വര്‍ഷത്തെ താല്‍ക്കാലിക തൊഴില്‍ അവസരങ്ങള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനം കൂടുതലാണ്.

ബെംഗളൂരു, ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ ടയര്‍ 1 നഗരങ്ങള്‍ മാത്രമല്ല, ടയര്‍ 2, ടയര്‍ 3 നഗരങ്ങളായ വഡോദര, പൂനെ, കോയമ്പത്തൂര്‍ എന്നിവിടങ്ങൡും താല്‍ക്കാലിക ജീവനക്കാരെ ആവശ്യം വരും.

മെട്രോപൊളിറ്റന്‍ പ്രദേശങ്ങളിലും ടയര്‍ 2, ടയര്‍ 3 പ്രദേശങ്ങളിലും, വെയര്‍ഹൗസ് പ്രവര്‍ത്തനങ്ങള്‍, ലാസ്റ്റ് മൈല്‍ ഡെലിവറി, കോള്‍ സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി ജീവനക്കാരെ ആവശ്യമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. മാത്രമല്ല, കഴിഞ്ഞ വര്‍ഷത്തെ ആവശ്യകതയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ടയര്‍ 2, ടയര്‍ 3 നഗരങ്ങള്‍ ഇത്തവണ കൂടുതല്‍ പേരെ തേടുന്നു.

X
Top