
ദുബായ്: റിയല്‍ എസ്റ്റേറ്റ് ഡവലപ്പര്‍ ശോഭ റിയല്‍റ്റി, ഇസ്ലാമിക് ബോണ്ടുകളുടെ വില്‍പ്പനയിലൂടെ 300 മില്യണ്‍ ഡോളര്‍ സമാഹരിക്കുന്നു. ദുബായ് ആസ്ഥാനമായ കമ്പനി 5 വര്‍ഷ സുകൂക് നോണ്‍ കാളബിള്‍ 8.75 ശതമാനം യീല്‍ഡില്‍ പുറത്തിറക്കി. മാത്രമല്ല, 525 ദശലക്ഷം ഡോളറിലധികം അന്തിമ ഓര്‍ഡറുകള്‍ ലഭ്യമായിട്ടുണ്ട്.
ദുബായ് ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്‌സ് എന്‍ബിഡി ക്യാപിറ്റല്‍, മഷ്രെഖ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് എന്നിവ ജോയിന്റ് ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍മാരും ഷാര്‍ജ ഇസ്ലാമിക് ബാങ്ക് ജോയിന്റ് ലീഡ് മാനേജരുമാണ്. ദുബായ് റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ മുന്‍നിര സ്ഥാപനമാണ് മലയാളിയായ പിഎന്‍സി മേനോന്‍ സ്ഥാപിച്ച ശോഭ റിയാല്‍റ്റി. 2024 സാമ്പത്തികവര്‍ഷം ആദ്യപാദത്തില്‍ 8 ശതമാനം വിപണി വിഹിതമാണ് കമ്പനിയ്ക്കുള്ളത്.
കഴിഞ്ഞ വര്‍ഷം 10.82 ബില്യണ്‍ ദിര്‍ഹത്തിന്റെ വില്‍പ്പനയും 5.55 ബില്യണ്‍ ദിര്‍ഹം വരുമാനവും റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് 30 ലെ കണക്കനുസരിച്ച് കമ്പനിയുടെ 180 ദശലക്ഷം ദിര്‍ഹം കടം ഈ വര്‍ഷവും 171 ദശലക്ഷം ദിര്‍ഹം അടുത്തവര്‍ഷവും 1.34 ബില്യണ്‍ ദിര്‍ഹം 2025 ലും 106 ദശലക്ഷം ദിര്‍ഹം 2026 വര്‍ഷത്തിലും മെച്വറാകും. പ്രവര്‍ത്തന എബിറ്റയുമായുള്ള കടം അനുപാതം 2022 ല്‍ 0.9 ആണ്.
2021ല്‍ ഇത് 3.3 ഉം 2020 ല്‍ 13.5 മായിരുന്നു. 1976 ല്‍ ഒമാനിലാണ് പിഎന്‍സി മേനോന്‍ കമ്പനി സ്ഥാപിക്കുന്നത്. പിന്നീട് മറ്റ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേയ്ക്കും ഇന്ത്യയിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും മേനോന്റേയും കുടുംബാംഗങ്ങളുടേയും പേരിലാണ്.
നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലുമാണ് കമ്പനി ഓഹരി ലിസ്റ്റ് ചെയ്തിരിക്കുന്നത്.






