കേരളത്തിൽ ഫാക്ടറികളും തൊഴിലവസരവും കുറയുന്നതായി റിപ്പോർട്ട് ◆ ഇന്ത്യ- യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്; യുഎസുമായി തർക്കങ്ങൾ പരിഹരിച്ചുവരുന്നെന്ന് കേന്ദ്രമന്ത്രി എസ് ജയശങ്കർ ◆ മൊത്തവില പണപ്പെരുപ്പം 11.39% ആയി ഉയർന്നു ◆ കയര്‍ കയറ്റുമതി വരുമാനം 6,614 കോടി കടന്നു ◆ ഇന്ത്യൻ അരി കയറ്റുമതി വരുമാനത്തില്‍ മികച്ച വളര്‍ച്ച ◆

വരള്‍ച്ച ബാധിച്ച് സംസ്ഥാനത്ത് 46,587 ഹെക്ടര്‍ കൃഷിനാശം; കര്‍ഷകര്‍ക്ക് സംഭവിച്ചത് 257.12 കോടിയുടെ നഷ്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് വരൾച്ച ബാധിച്ച് 46,587 ഹെക്ടർ കൃഷിനാശം സംഭവിച്ചതായി മന്ത്രി പി.പ്രസാദ്. 257.12 കോടിയുടെ നേരിട്ടുള്ള നഷ്ടം കർഷകർക്ക് സംഭവിച്ചതായി മന്ത്രി നിയമസഭയിൽ അറിയിച്ചു.

ഇടുക്കി, പാലക്കാട്, വയനാട്, തൃശ്ശൂർ ഉള്പ്പെടെ എല്ലാ ജില്ലയിലും വരൾച്ചയും ഉഷ്ണതരംഗവും ബാധിച്ചു. ഉഷ്ണതരംഗം കാരണം കൃഷിനശിച്ച ചെറുകിട, ഇതര കർഷകരുടെ രണ്ടു ഹെക്ടർ വരെയുള്ള കൃഷിനാശത്തിന് 7.50 കോടി രൂപ സർക്കാർ വകയിരുത്തി.

സൂര്യാഘാതത്താൽ 742 മൃഗങ്ങൾ ചത്തതായും ചത്തുപോയ കറവപ്പശുക്കളുടെ ഉടമകള്ക്ക് 37,500 രൂപ നഷ്ടപരിഹാരവും നല്കുമെന്നും മന്ത്രി അറിയിച്ചു.

കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട വിളനഷ്ടങ്ങളുടെ പട്ടികയില് 27 വിളകള് കൂടി ഉള്പ്പെടുത്തും. സംസ്ഥാനത്ത് കൂടുതല് കാലാവസ്ഥാ സ്റ്റേഷനുകള് സ്ഥാപിച്ച് വിളനഷ്ടങ്ങള് വിലയിരുത്തി പരമാവധി വേഗത്തില് നഷ്ടപരിഹാരം നല്കും.

കൂടാതെ ജൈവകൃഷിയുടെ ഭാഗമായുള്ള എന്.ബി.ഒ.പി. സര്ട്ടിഫിക്കറ്റിന് ഏജന്സികള് ചെറുകിട കര്ഷകരില് നിന്ന് ഈടാക്കുന്ന തുക സര്ക്കാര് നല്കും. വന് കിട കര്ഷകര്ക്കുള്ള തുകയില് 75 ശതമാനമോ പരമാവധി 50,000 രൂപ വരെയോ സര്ക്കാര് നല്കും.

കേരള ഗ്രോ ബ്രാന്ഡഡ് ഷോപ്പുകള് സംസ്ഥാനത്തുടനീളം തുടങ്ങും.

X
Top