നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

അവധിയിലുള്ള ജീവനക്കാരനെ ഔദ്യോഗികമായി ബന്ധപ്പെട്ടാല്‍ പിഴയുമായി ഡ്രീം-11

ന്യൂഡല്‍ഹി: അവധി ആസ്വദിക്കുന്ന സഹപ്രവര്‍ത്തകര്‍ക്ക് ഔദ്യോഗിക മെയിലുകളയച്ചാല്‍ പിഴയുമായി ഫാന്റസി ഗെയ്മിംഗ് പ്ലാറ്റ്‌ഫോമായ ഡ്രീം ഇലവൻ. കുടുംബാംഗങ്ങളോടൊപ്പം ഗുണമേന്മയുള്ള നിമിഷങ്ങള്‍ ചെലവഴിക്കാന്‍ ജീവനക്കാരെ സഹായിക്കാനാണ് ഇത്.
ഡ്രീം 11-ല്‍, സാധ്യമായ എല്ലാ കമ്മ്യൂണിക്കേഷന്‍ പ്ലാറ്റ്ഫോമില്‍ നിന്നും അവധി ആസ്വദിക്കുന്നവരെ അണ്‍പ്ലഗ് ചെയ്തിരിക്കുന്നു. അവരെ ഞങ്ങള്‍ ലോഗ് ഓഫ് ചെയ്യുന്നു. അര്‍ഹമായ ഇടവേളയില്‍ ആയിരിക്കുമ്പോള്‍ ഡ്രീംസ്റ്ററിന്റെ വര്‍ക്ക് ഇക്കോസിസ്റ്റത്തില്‍ നിന്നുള്ള ആര്‍ക്കും അവരെ ബന്ധപ്പെടാന്‍ കഴിയില്ല. ”പ്രിയപ്പെട്ടവരുമായി ഗുണമേന്മയുള്ള സമയം ചെലവഴിക്കുകയോ അവധിക്കാലത്ത് വിശ്രമിക്കുകയോ ചെയ്യുന്നത് മൊത്തത്തിലുള്ള മാനസികാവസ്ഥ, ജീവിത നിലവാരം,  ഉല്‍പ്പാദനക്ഷമത എന്നിവ മെച്ചപ്പെടുത്തും, കമ്പനി ലിങ്ക്ഡ്ഇന്നില്‍ കുറിച്ചു.
സിഎന്‍ബിസി റിപ്പോര്‍ട്ട് പ്രകാരം, ‘അണ്‍പ്ലഗ്’ സമയത്ത് ഏതെങ്കിലും ജീവനക്കാരനെ കമ്പനിയില്‍ നിന്നും സമീപിച്ചാല്‍, സമീപിച്ച ജീവനക്കാരന്‍ 1 ലക്ഷം രൂപ വരെ പിഴ നല്‍കേണ്ടതായി വരും.

X
Top