8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

മികച്ച ഒന്നാം പാദ പ്രകടനം, നേട്ടമുണ്ടാക്കി ഡോ.റെഡ്ഡീസ് ഓഹരി, വ്യത്യസ്ത വിലയിരുത്തലുമായി ബ്രോക്കറേജ് സ്ഥാപനങ്ങള്‍

ന്യൂഡല്‍ഹി: ഡോ.റെഡ്ഡീസ് ലാബ്സ് ഓഹരി വ്യാഴാഴ്ച 52 ആഴ്ച ഉയരമായ 5577 രൂപ രേഖപ്പെടുത്തി. 0.57 ശതമാനം ഉയര്‍ന്ന് 5507 രൂപയിലായിരുന്നു ക്ലോസിംഗ്. മികച്ച ഒന്നാംപാദ ഫലങ്ങളാണ് ഓഹരിയെ ഉയര്‍ത്തിയത്.

ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ഓഹരിയില്‍ സമ്മിശ്ര പ്രതികരണമാണ് നല്‍കുന്നത്. വരും പാദങ്ങളിലും കമ്പനി പ്രകടനം തുടരുമെന്ന്് ചിലര്‍ പറയുന്നു. എന്നാല്‍ എതിരഭിപ്രായവുമുണ്ട്.

വിദേശ ബ്രോക്കറേജ് സ്ഥാപനമായ ജെപി മോര്‍ഗന്‍ ലക്ഷ്യവില 4450 രൂപയാക്കി ഉയര്‍ത്തി. അതേസമയം റേറ്റിംഗ് അണ്ടര്‍വെയ്റ്റാണ്. ജെഫറീസ് 6330 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുമ്പോള്‍ പ്രദുദാസ് ലിലാദര്‍ 5100 രൂപ ലക്ഷ്യരൂപ നിശ്ചയിച്ച് ഓഹരി കുറയ്ക്കാന്‍ ആവശ്യപ്പെടുന്നു.

നുവാമയുടേയും ‘റെഡ്യൂസ് ‘ റേറ്റിംഗാണ്. മോതിലാല്‍ ഓസ്വാള്‍ ന്യൂട്രല്‍ റേറ്റിംഗ് നല്‍കുന്നു.

X
Top