കേന്ദ്ര ബജറ്റിൽ ധനമന്ത്രി നികുതി ഇളവ് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്ഇന്ത്യ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണിബജറ്റിൽ ഇടത്തരക്കാർക്ക് ആശ്വാസത്തിൻ്റെ സൂചനകൾകൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണം ഡ്രില്ലിങ് ഘട്ടത്തിലേക്ക്വ​ധ​വ​നി​ൽ പുതിയ തുറമുഖത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ഡോ.റെഡ്ഡീസ് ലാബ്‌സിന്റെ വരുമാനത്തിൽ 14.98 ശതമാനം വർദ്ധനവ്

ന്യൂഡൽഹി: 2022 മാർച്ചിൽ അവസാനിച്ച പാദത്തിലെ ഏകീകൃത അറ്റാദായം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 362.4 കോടി രൂപയിൽ നിന്ന് 75.85 ശതമാനം ഇടിഞ്ഞ് 87.5 കോടി രൂപയായി കുറഞ്ഞതായി ഡോ.റെഡ്ഡീസ് ലബോറട്ടറീസ് വ്യാഴാഴ്ച അറിയിച്ചു. പ്രസ്തുത പാദത്തിലെ വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 4,728.4 കോടിയിൽ നിന്ന് 14.98 ശതമാനം ഉയർന്ന് 5,436.8 കോടി രൂപയായി. റഷ്യയിലെയും സിഐഎസ് മേഖലയിലെയും കമ്പനിയുടെ രണ്ട് ആൻറി ബാക്ടീരിയൽ ബ്രാൻഡുകളുമായി ബന്ധപ്പെട്ട പ്രാദേശിക അവകാശങ്ങൾ വിറ്റതിലൂടെ ലഭിച്ച 177 കോടി രൂപയും, ഇന്ത്യയിലെ രണ്ട് ബ്രാൻഡുകൾ മാൻകൈൻഡ് ഫാർമയ്ക്ക് വിറ്റതിൽ നിന്ന് കിട്ടിയ 39 കോടി രൂപയും ഈ പാദത്തിലെ വരുമാനത്തിൽ ഉൾപ്പെട്ടതായി കമ്പനി അറിയിച്ചു.
കമ്പനിയുടെ ജനറിക്‌സ്, പ്രൊപ്രൈറ്ററി ഉൽപ്പന്ന വിഭാഗങ്ങളുടെ ഭാഗമായ വിപണി അവസ്ഥകളിൽ ഈ പാദത്തിൽ കാര്യമായ മാറ്റങ്ങളുണ്ടായതായി കമ്പനി അറിയിച്ചു. ഇതുമൂലം, വിവിധ കറന്റ് ഇതര ആസ്തികളിൽ കമ്പനി 756.2 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. തങ്ങൾ വരുമാനത്തിൽ ആരോഗ്യകരമായ വളർച്ച കൈവരിച്ചതായും, ഒന്നിലധികം ബാഹ്യ വെല്ലുവിളികൾക്കിടയിലും, വിപണി വിഹിതത്തിലെ വർദ്ധനവ്, ശക്തമായ ചില ലോഞ്ചുകൾ, ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തൽ എന്നിവയാൽ തങ്ങളുടെ പ്രധാന ബിസിനസുകൾ മികച്ച പ്രകടനം കാഴ്ചവച്ചതായും ഡോ റെഡ്ഡീസ് ലാബ്സ് അറിയിച്ചു.
ഇന്ത്യയിലും വിദേശത്തുമായി വിപുലമായ ഫാർമസ്യൂട്ടിക്കൽസ് നിർമ്മിക്കുകയും വിപണനം ചെയ്യുകയും ചെയുന്ന ഒരു മൾട്ടിനാഷണൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ഡോ. റെഡ്ഡീസ് ലബോറട്ടറീസ്. കമ്പനിക്ക് 190-ലധികം മരുന്നുകൾ, മരുന്ന് നിർമ്മാണത്തിനുള്ള 60 സജീവ ഫാർമസ്യൂട്ടിക്കൽ ചേരുവകൾ (എപിഐകൾ), ഡയഗ്നോസ്റ്റിക് കിറ്റുകൾ, ക്രിട്ടിക്കൽ കെയർ, ബയോടെക്നോളജി ഉൽപ്പന്നങ്ങൾ എന്നിവയുണ്ട്.

X
Top