
ന്യൂഡല്‍ഹി: യുഎസ് ആസ്ഥാനമായുള്ള ട്രംപ് ഓര്‍ഗനൈസേഷന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍, മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ജെ ട്രംപിന്റെ മകന്‍, ഈ മാസം ഇന്ത്യ സന്ദര്‍ശിക്കും.
ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് വിപണിയിലെ വിപുലീകരണമാണ് ലക്ഷ്യം. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ട്രംപ് ഓര്‍ഗനൈസേഷന്‍ മുംബൈ ആസ്ഥാനമായുള്ള ട്രിബെക്ക ഡെവലപ്പേഴ്സുമായുള്ള പങ്കാളിത്തത്തിലൂടെ യാണ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്.
‘ട്രംപ്’ ബ്രാന്‍ഡിന് കീഴില്‍ ആഡംബര പ്രോജക്ടുകള്‍ നിര്‍മ്മിക്കുകയാണ് കമ്പനി ചെയ്യുന്നത്. ഇതിനായി യുഎസ് സ്ഥാപനവും ട്രൈബെക്കയും ലോധ ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള പ്രാദേശിക ഡെവലപ്പര്‍മാരുമായി കൈകോര്‍ത്തിരിക്കുന്നു. ഇതുവരെ, നാല് ലക്ഷ്വറി പ്രോജക്ടുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
അതില്‍ ഒന്ന് പൂനെയില്‍ പൂര്‍ത്തിയായി.ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ ഈ മാസം ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു,’ ട്രൈബെക്ക ഡെവലപ്പേഴ്സ് പ്രസ്താവനയില്‍ പറഞ്ഞു.
സന്ദര്‍ശന വേളയില്‍, ഡൊണാള്‍ ട്രംപ് ജൂനിയറും ട്രിബെക്ക ഡെവലപ്പേഴ്സിന്റെ സ്ഥാപകന്‍ കല്‍പേഷ് മേത്തയും പുതിയ പ്രൊജക്ടുകള്‍ പ്രഖ്യാപിച്ചേക്കും.






