ബജറ്റിൽ എൽപിജി സബ്‌സിഡിയായി 40000 കോടി ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾകേരളത്തിന്റെ പൊതുകടവും ബാധ്യതകളും 4.15 ലക്ഷം കോടിപ്രത്യക്ഷ നികുതി വരുമാനത്തിൽ വൻ കുതിപ്പ്; കേന്ദ്രബജറ്റിൽ ആശ്വാസ തീരുമാനം പ്രതീക്ഷിച്ച് ബിസിനസ് ലോകംസംസ്ഥാനത്ത് മൂലധന നിക്ഷേപം കുറയുന്നുനികുതി കുറച്ച് ഉപഭോഗം ഉയർത്താൻ കേന്ദ്ര ധനമന്ത്രി

വീണ്ടും 100 കോടി ക്ലബിൽ ഇടം നേടി ശിവകാർത്തികേയൻ; ‘ഡോൺ’ ആഘോഷമാക്കി ആരാധകർ

മിഴ് താരം ശിവകാർത്തികേയൻ നായകനായ ‘ഡോൺ’ 100 കോടി ക്ലബിൽ. നവാഗതനായ സിബി ചക്രവർത്തി സംവിധാനം ചെയ്ത ചിത്രം 12 ദിവസങ്ങൾ കൊണ്ടാണ് 100 കോടി കളക്ഷൻ സ്വന്തമാക്കിയത്. തുടർച്ചയായി 100 കോടി കടക്കുന്ന നടന്റെ രണ്ടാമത്തെ ചിത്രമാണ് ‘ഡോൺ’.നേരത്തെ നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ശിവാകർത്തികേയൻ ചിത്രം ‘ഡോക്ടറും’ 100 കോടി ക്ലബിൽ ഇടം നേടിയിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു സിനിമ റിലീസ് ചെയ്തത്. ഡോക്ടർ, ഡോൺ എന്നീ സിനിമകളുടെ മികച്ച വിജയത്തോടെ തമിഴകത്തെ തന്റെ സൂപ്പർതാര പദവി ശിവകാർത്തികേയൻ ഒന്നുകൂടെ ഊട്ടിയുറപ്പിച്ചിരിക്കുകയാണ്.
മെയ് 13നാണ് ‘ഡോൺ’ റിലീസ് ചെയ്തത്. ശിവ കാർത്തികേയനും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ വിജയം ആരാധകർ ആഘോഷമാക്കുകയാണ്.എസ് ജെ സൂര്യ, പ്രിയങ്ക, സമുദ്രകിനി, സൂരി തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകന്‍ ഗൗതം മേനോനും ചിത്രത്തില്‍ ഒരു ശ്രദ്ധയമായ വേഷത്തില്‍ എത്തുന്നുണ്ട്. അനിരുദ്ധാണ് ചിത്രത്തിനായി സംഗീതം നിര്‍വ്വഹിക്കുന്നത്.

X
Top