എൽപിജി ക്ഷാമത്തിനിടെ കുതിച്ചുയർന്ന് ഇൻഡക്ഷൻ കുക്കർ വിൽപനപാചകവാതക ക്ഷാമം ട്രെയിനുകളിലേക്കും; അടിയന്തര നടപടികളുമായി ഐആർസിടിസി10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രികേരളത്തെ പെട്രോകെമിക്കൽ ഹബ്ബ് ആക്കുക ലക്ഷ്യം: പ്രധാനമന്ത്രി നരേന്ദ്രമോദിബദൽ മാർഗങ്ങളിലൂടെ എൽപിജി, എൽഎൻജി എന്നിവ എത്തിക്കാൻ കേന്ദ്രസർക്കാര്‍

ഐപിഒയ്ക്കായി കരട് രേഖകള്‍ സമര്‍പ്പിച്ച് ഡോംസ്

മുംബൈ: പ്രാരംഭ പബ്ലിക് ഓഫറിംഗിനായി ഡോംസ് ഇന്‍ഡസ്ട്രീസ് ഡ്രാഫ്റ്റ് പേപ്പറുകള്‍ സമര്‍പ്പിച്ചു. രാജ്യത്തെ മുന്‍നിര സ്റ്റേഷനറി,ആര്‍ട്ട് ഉത്പന്ന നിര്‍മ്മാതാക്കളാണ്. 1200 കോടി സ്വരൂപിക്കുക ലക്ഷ്യം വച്ചാണ് ഐപിഒ.

ഇതില്‍ 350 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 850 കോടി രൂപയുടെ ഒഎഫ്എസും (ഓഫര്‍ ഫോര്‍ സെയില്‍) ഉള്‍പ്പെടും. പ്രൊമോട്ടര്‍മാരായ ഫാബ്രിക്ക ഇറ്റാലിയാന ലാപിസ് എഡ് അഫിനി, സഞ്ജയ് മന്‍സുഖ്‌ലാല്‍ രജനി, കേതന്‍ മന്‍സുഖ്‌ലാല്‍ രജനി എന്നിവരാണ് ഒഎഫ്എസ് വഴി ഓഹരികള്‍ വില്‍ക്കുന്നത്.ഫ്രഷ് ഇഷ്യുവില്‍ നിന്നുള്ള തുക പുതിയ നിര്‍മ്മാണ ശാലയുടെ വകിസനത്തിനായി ഉപയോഗിക്കുമെന്ന് ഡിആര്‍എച്ച്പി (ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ്) പറയുന്നു.

ഇഷ്യുവിന്റെ 75 ശതമാനം യോഗ്യതയുള്ള നിക്ഷേപ സ്ഥാപനങ്ങള്‍ക്കും (ക്യുഐബി) 15 ശതമാനം സ്ഥ്ാപനേതര നിക്ഷേപകര്‍ക്കും 10 ചെറുകിട നിക്ഷേപകര്‍ക്കും നീക്കവച്ചിട്ടുണ്ട്. ജെഎം ഫിനാന്‍ഷ്യല്‍സ്,ബിഎന്‍ബി പാരിബാസ്,ഐസിഐസിഐ സെക്യൂരിറ്റീസ്, ഐഐഎഫ്എല്‍ എന്നിവ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാരാകുമ്പോള്‍ മാരത്തണ്‍ കാപിറ്റല്‍ അഡൈ്വസറിയും ഐടിഐ കാപിറ്റല്‍ കോര്‍പറേറ്റ് അഡൈ്വസേഴ്‌സായി പ്രവര്‍ത്തിക്കുന്നു. ലിങ്കി ഇന്‍ടൈമാണ് രജിസ്ട്രാര്‍

ആഭ്യന്തര വിപണിയിലും യുഎസ്, ആഫ്രിക്ക, ഏഷ്യ പസഫിക്, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവയുള്‍പ്പെടെ 40 ലധികം രാജ്യങ്ങളിലും മുന്‍നിര സാന്നിധ്യമാണ് ‘ഡോംസ്’. ‘സി 3’, ‘അമരിസ്’, ‘ഫിക്‌സി ഫിക്‌സ്’ എന്നീ ബ്രാന്‍ഡുകള്‍ക്ക് കീഴില്‍ സ്റ്റേഷനറി, ആര്‍ട്ട് ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്നു. പേന,പെന്‍സില്‍, മാത്തമറ്റിക്കല്‍ ഉപകരണങ്ങള്‍ എന്നിവയാണ് പ്രധാന ഉത്പന്നങ്ങള്‍.

X
Top