നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

ആഭ്യന്തര പെന്‍ഷന്‍ ഫണ്ടുകളുടെ ജനുവരി-സെപ്തംബര്‍ ഇക്വിറ്റി നിക്ഷേപം 41242 കോടി രൂപ

മുംബൈ: എന്‍എസ്ഇ ഡാറ്റ പ്രകാരം, 2025 ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ ആഭ്യന്തര പെന്‍ഷന്‍ ഫണ്ടുകള്‍ ഇക്വിറ്റി മാര്‍ക്കറ്റുകളില്‍ അറ്റാടിസ്ഥാനത്തില്‍ 41,242 കോടി രൂപയുടെ റെക്കോര്‍ഡ് നിക്ഷേപം നടത്തി. 2025 ഓഗസ്റ്റില്‍, പുതിയ പെന്‍ഷന്‍ സിസ്റ്റം (എന്‍പിഎസ്) വിഭാഗത്തിലെ നിക്ഷേപം 7,899 കോടി രൂപയാണ്. സമീപ മാസങ്ങളിലെ ഏറ്റവും ഉയര്‍ന്ന നില. സെപ്റ്റംബറില്‍, എന്‍പിഎസ് വിഭാഗത്തിന് കീഴിലുള്ള അറ്റ നിക്ഷേപം 7,867 കോടി രൂപയായിരുന്നു. മുന്‍ മാസത്തെ അപേക്ഷിച്ച് നേരിയ കുറവ്.

കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍, എന്‍പിഎസ് ഇക്വിറ്റി നിക്ഷേപങ്ങളില്‍ സ്ഥിരമായ വര്‍ദ്ധനവ് ഉണ്ടായി. 2021 ല്‍ 629 കോടി രൂപയായിരുന്ന നിക്ഷേപം 2022 ല്‍ 2,788 കോടി രൂപയായും 2023 ല്‍ 6,027 കോടി രൂപയും 2024 ല്‍ 13,329 കോടി രൂപയും ഉയര്‍ന്നു. സമീപ വര്‍ഷങ്ങളിലെ നേട്ടങ്ങളാണ് മ്യൂച്വല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ ഫണ്ടുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഡിഐഐകളെ (ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍) വിപണിയിലേയ്ക്ക് ആകര്‍ഷിച്ചത്.

പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ (പിഎഫ്ആര്‍ഡിഎ) നയം മാറ്റവും വലിയ സ്വാധീനം ചെലുത്തി. ഇക്വിറ്റികളിലും അനുബന്ധ ഉപകരണങ്ങളിലും പെന്‍ഷന്‍ ഫണ്ടുകളുടെ നിക്ഷേപ പരിധി ഇവര്‍ വര്‍ദ്ധിപ്പിക്കുകയായിരുന്നു. 2025 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന ഈ മാനദണ്ഡങ്ങള്‍ പ്രകാരം, പെന്‍ഷന്‍ ഫണ്ടുകള്‍ക്ക് ഇക്വിറ്റികളിലും അനുബന്ധ ഉപകരണങ്ങളിലും 25 ശതമാനം വരെ നിക്ഷേപിക്കാം. നേരത്തെ ഇത് 15 ശതമാനമായിരുന്നു. ലാര്‍ജ്-ക്യാപ് സ്റ്റോക്കുകളില്‍ മാത്രമല്ല, മിഡ്-ക്യാപ് സ്റ്റോക്കുകളില്‍ നിക്ഷേപിക്കാനും അനുവാദമുണ്ട്.

സെപ്തംബര്‍ പാദത്തില്‍ ഡിഐഐകള്‍ 4.93 ലക്ഷം രൂപയുടെ അറ്റ ഇക്വിറ്റി നിക്ഷേപമാണ് നടത്തിയത്.. ഓഗസ്റ്റില്‍ മാത്രം ഇവര്‍ 82876 കോടി രൂപ ഒഴുക്കി. ഇതില്‍ മ്യൂച്വല്‍ ഫണ്ടുകളുടെ നിക്ഷേപം യഥാക്രമം 4.12 ലക്ഷം കോടി രൂപയും 65584 കോടി രൂപയും ഇന്‍ഷൂറന്‍സ് കമ്പനികളുടേത് യഥാക്രമം 54373 കോടി രൂപ, 23062 കോടി രൂപയുമാണ്.

X
Top