ഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖല

ആഭ്യന്തര ഓട്ടോമൊബൈല്‍ വില്‍പ്പന 5 ശതമാനം വര്‍ധിച്ചു

മുംബൈ: ജൂണില്‍ ഇന്ത്യയിലെ ഓട്ടോമൊബൈല്‍ റീട്ടെയില്‍ വില്‍പ്പനയില്‍ ഏകദേശം 5 ശതമാനം വര്‍ധനവെന്ന് ഫാഡ. പാസഞ്ചര്‍ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും ഉള്‍പ്പെടെ എല്ലാ വാഹന വിഭാഗങ്ങളും വളര്‍ച്ച കൈവരിച്ചു.

കഴിഞ്ഞ മാസം മൊത്തം ഓട്ടോമൊബൈല്‍ രജിസ്‌ട്രേഷന്‍ 20,03,873 യൂണിറ്റുകളായി. 2024 ജൂണിലെ 19,11,354 യൂണിറ്റുകളെ അപേക്ഷിച്ച് 4.84 ശതമാനം വര്‍ധനവാണ് ഇത്.

പാസഞ്ചര്‍ വെഹിക്കിള്‍ (പിവി) റീട്ടെയില്‍ വില്‍പ്പന കഴിഞ്ഞ മാസം 2 ശതമാനം ഉയര്‍ന്ന് 2,97,722 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2,90,593 യൂണിറ്റായിരുന്നു.

ജൂണില്‍ ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന അഞ്ച് ശതമാനം ഉയര്‍ന്ന് 14,46,387 യൂണിറ്റായി. വാണിജ്യ വാഹന (സിവി) രജിസ്‌ട്രേഷന്‍ 7 ശതമാനം വര്‍ധിച്ച് 73,367 യൂണിറ്റായി.ത്രീ വീലര്‍ റീട്ടെയില്‍ വില്‍പ്പന 7 ശതമാനം വര്‍ധിച്ച് 1,00,625 യൂണിറ്റായപ്പോള്‍ ട്രാക്ടര്‍ രജിസ്‌ട്രേഷന്‍ 9 ശതമാനം വര്‍ധിച്ച് 77,214 യൂണിറ്റായി.

ഏപ്രില്‍-ജൂണ്‍ കാലയളവില്‍ മൊത്തത്തിലുള്ള റീട്ടെയില്‍ വില്‍പ്പന 5 ശതമാനം വര്‍ധിച്ച് 65,42,586 യൂണിറ്റായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 62,39,877 യൂണിറ്റായിരുന്നു. പിവി വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 3 ശതമാനം വര്‍ധിച്ച് 9,71,477 യൂണിറ്റായി. അതുപോലെ, ഇരുചക്ര വാഹന രജിസ്‌ട്രേഷനുകള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5 ശതമാനം വര്‍ധിച്ച് 47,99,948 യൂണിറ്റായി.

ഏപ്രില്‍-ജൂണ്‍ കാലയളവില്‍ സിവി, മുച്ചക്ര വാഹനങ്ങളുടെ റീട്ടെയില്‍ വില്‍പ്പന യഥാക്രമം 1 ശതമാനവും 12 ശതമാനവും വര്‍ദ്ധിച്ചു. ആദ്യ പാദത്തില്‍ ട്രാക്ടര്‍ രജിസ്‌ട്രേഷന്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 6 ശതമാനം ഉയര്‍ന്ന് 2,10,174 യൂണിറ്റായി.

X
Top