Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ആഭ്യന്തര വിമാന യാത്രികരുടെ എണ്ണത്തില്‍ 24.7 ശതമാനം വാര്‍ഷിക വര്‍ധനവ്

ന്യൂഡല്‍ഹി: ആഭ്യന്തര വിമാന യാത്രികരുടെ എണ്ണം ജൂലൈയില്‍ 1.21 കോടിയായി ഉയര്‍ന്നു. മുന്‍വര്‍ഷത്തെ സമാന മാസത്തെ അപേക്ഷിച്ച് 24.7 ശതമാനം കൂടുതലാണിത്. അതേസമയം തൊട്ടുമുന്‍മാസമായ ജൂണ്‍ മാസത്തെ അപേക്ഷിച്ച് 3.1 ശതമാനം കുറവ്.

ജൂണ്‍ മാസത്തില്‍ 1.24 കോടി യാത്രക്കാര്‍ വിമാനമാര്‍ഗം സഞ്ചരിച്ചിരുന്നു. കോവിഡിന് മുന്‍പുള്ള, അതായത് 2019 ജൂലൈയെ അപേകഷിച്ച് നോക്കുമ്പോള്‍ യാത്രക്കാരുടെ വര്‍ദ്ധനവാണ് കാണുന്നത്. അന്ന് 1.19 കോടി യാത്രക്കാര്‍ മാത്രമാണ് വിമാന യാത്ര തിരഞ്ഞെടുത്തത്.

ഇത് തുടര്‍ച്ചയായ അഞ്ചാംമാസമാണ് വിമാന യാത്രികരുടെ എണ്ണം കോവിഡ് കാലത്തിന് മുന്‍പുള്ളതിനെ മറികടക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ ജൂണില്‍ 76.75 ലക്ഷം യാത്രക്കാരെയാണ് വഹിച്ചത്. വിപണി വിഹിതം 180 ബേസിസ് പോയിന്റ് വര്‍ധിച്ച് ശതമാനമായി.

ജൂണിലും മെയിലും കമ്പനി വിപണി വിഹിതം കൂടിയിരുന്നു. ഗോഫസ്റ്റ് സര്‍വീസുകള്‍ നിര്‍ത്തിവച്ചതോടെയാണിത്. വിപണി വിഹിതം 9.9 ശതമാനമാക്കിയ എയര്‍ ഇന്ത്യ യാത്രക്കാരെ വഹിക്കുന്ന കാര്യത്തില്‍ രണ്ടാമതായി.

വിസ്ടാരയെയാണ് എയര്‍ ഇന്ത്യ മറികടന്നത്. 11.98 ലക്ഷം യാത്രക്കാരെ എയര്‍ ഇന്ത്യ സ്വാഗതം ചെയ്തപ്പോള്‍ വിസ്റ്റാരയുടെ കാര്യത്തില്‍ ഇത് 10.20ലക്ഷമാണ്. വിസ്റ്റാരയുടെ വിപണി വിഹിതം 8.4 ശതമാനമായി..

ജൂണിലെ 8.1 ശതമാനത്തെ അപേക്ഷിച്ച് കൂടി. വിപണി വിഹിതം 8 ശതമാനത്തില്‍ നിന്നും 7.5 ശതമാനമായി കുറഞ്ഞെങ്കിലും എയര്‍ ഏഷ്യ നാലാം സ്ഥാനത്ത് തുടര്‍ന്നു. 9.01 ലക്ഷം യാത്രക്കാരെയാണ് എയര്‍ ഏഷ്യ വഹിച്ചത്.

പുതിയ കമ്പനിയായ ആകാശ,സ്‌പൈസ് ജെറ്റിനെ മറികടക്കുന്നത് തുടര്‍ന്നു. 5.2 ശതമാനം വിഹിതവുമായി ആകാശ അഞ്ചാം സ്ഥാനം നിലനിര്‍ത്തുകയായിരുന്നു.
അതേസമയം പ്രവര്‍ത്തന ശേഷി കുറയുന്നതിനാല്‍ സ്‌പൈസ് ജെറ്റിന്റെ വിപണി വിഹിതം 20 ബേസിസ് പോയിന്റ് കുറഞ്ഞു.

ജൂണില്‍ അവര്‍ക്ക് 100 ബേസിസ് പോയിന്റ് നഷ്ടമായിരുന്നു.സാമ്പത്തിക പരിമിതികളാണ് കമ്പനിയെ ഉലയ്ക്കുന്നത്.സ്‌പൈസ്‌ജെറ്റ്, വിസ്താര, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, എയര്‍ഏഷ്യ എന്നിവയുടെ പാസഞ്ചര്‍ ലോഡ് ഫാക്ടര്‍ അല്ലെങ്കില്‍ ഒക്യുപ്പന്‍സി നിരക്ക് ഡിസംബറില്‍ യഥാക്രമം 88.9 ശതമാനം, 87 ശതമാനം,83.7 ശതമാനം, 84.2ശതമാനം, 82.3 ശതമാനം, എന്നിങ്ങനെയാണ്.

ഏറ്റവും പുതിയ വിമാനക്കമ്പനിയായ അകാശ എയറിന്റെ പാസഞ്ചര്‍ ലോഡ് ഫാക്ടര്‍ 91.1 ശതമാനത്തില്‍ നിന്നും 86.6 ശതമാനമായി കുറഞ്ഞു. ഡല്‍ഹി, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലായി 86.8 ശതമാനം ഓണ്‍ടൈം പെര്‍ഫോമന്‍സ് നേടിയ ഇന്‍ഡിഗോയാണ് ഇക്കാര്യത്തില്‍ മുന്നില്‍. വിസ്താരയും ആകാശ എയറും തൊട്ടടുത്ത സ്ഥാനങ്ങളിലെത്തി.

X
Top