അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഇന്ത്യയിൽ ആഭ്യന്തര വിമാന യാത്രക്കാർ കൂടുന്നു

  • ഏപ്രിലിൽ മാത്രം ഇന്ത്യൻ വിമാനക്കമ്പനികളിൽ യാത്ര ചെയ്തത് 143.6 ലക്ഷം യാത്രക്കാർ

ന്യൂഡൽഹി: രാജ്യത്ത് ആഭ്യന്തര വിമാനങ്ങളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടുന്നു. ഏപ്രിലിൽ മാത്രം ഇന്ത്യൻ വിമാനക്കമ്പനികളിൽ 143.6 ലക്ഷം യാത്രക്കാരാണ് രാജ്യത്തിനകത്ത് പറന്നത്.

കഴിഞ്ഞ വർഷം ഏപ്രിലിലെ 132 ലക്ഷം യാത്രക്കാരെ അപേക്ഷിച്ച് 8.45 ശതമാനം കൂടുതലാണിത്.
ജനുവരി മുതൽ ഏപ്രിൽ വരെ ആഭ്യന്തര വിമാനങ്ങളിൽ 575.13 ലക്ഷം പേർ യാത്ര ചെയ്തു.

മുൻ വർഷം ഇതേ കാലയളവിൽ ഇത് 523.46 ലക്ഷമായിരുന്നു. 9.87 ശതമാനം വാർഷിക വളർച്ചയും 8.45 ശതമാനം പ്രതിമാസ വളർച്ചയുമാണിത്.

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡി.ജി.സി.എ) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ആഭ്യന്തര വിപണി വിഹിതത്തിൽ 64.1 ശതമാനവുമായി ഇൻഡിഗോ ആണ് ഒന്നാം സ്ഥാനത്ത്.

എയർ ഇന്ത്യ ഗ്രൂപ് (27.2 ശതമാനം), ആകാശ എയർ (അഞ്ച് ശതമാനം), സ്‌പൈസ് ജെറ്റ് (2.6 ശതമാനം) എന്നിവയാണ് പിന്നാലെ.

X
Top