ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ട്വിറ്റര്‍ വെബ്‌സൈറ്റില്‍ ലോഗോ; ഡോഷ്‌കോയിന്‍ വിലയില്‍ കുതിപ്പ്

ന്യൂയോര്‍ക്ക്: ട്വിറ്റര്‍ വെബ്‌സൈറ്റില്‍ ലോഗോ പതിപ്പിച്ചതിനെ തുടര്‍ന്ന് ഡോഷ്‌കോയിന്‍ നേട്ടമുണ്ടാക്കി. 30 ശതമാനമാണ് ക്രിപ്‌റ്റോകറന്‍സി ഉയര്‍ന്നത്. ട്വിറ്റര്‍ ലോഗോയ്ക്ക് പകരമാണ്, ഉടമ എലോണ്‍ മസ്‌ക്ക് ,ഡോഷ്‌കോയിന്‍ ലോഗോ ഉപയോഗിക്കുന്നത്.

ഡോഷ്‌കോയിനെ പിന്തുണയ്ക്കുന്നതിനായി പിരമിഡ് സ്‌ക്കീം നടത്തുന്നുവെന്ന് മസ്‌ക്കിനെതിരെ ആരോപണമുണ്ട്. ഇതിന്റെ പേരില്‍ ശതകോടീശ്വരനെതിരെ 258 ബില്യണ്‍ ഡോളര്‍ റാക്കറ്റിംഗ് കേസ് നടക്കുകയുമാണ്. എങ്കിലും ഡോഷ്‌കോയിന്‍ പ്രമോഷനില്‍ നിന്നും പിന്തിരിയാന്‍ അദ്ദേഹം തയ്യാറല്ല.

കേസ് വിശദാംശങ്ങള്‍
കെയ്ത്ത് ജോണ്‍സണ്‍ എന്നയാളാണ് മസ്‌ക്കിനെതിരെ കോടതിയില്‍ നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്തത്. മസ്‌ക്കിന്റെ വാഹനകമ്പനിയായ ടെസ്ല, ബഹിരാകാശ ടൂറിസം കമ്പനിയായ സ്പെയ്സ് എക്സ് എന്നിവയും കക്ഷിയാണ്. ഡോഷ് കോയിന്‍ ഉപയോഗിച്ച് ടെസ്ല സ്ഥാപകന്‍ നിയമാനുസൃതമല്ലാത്ത ബിസിനസ് നടത്തുന്നുവെന്ന് ജോണ്‍സണ്‍ ആരോപിക്കുന്നു.

ഡോഷ്ഫാദര്‍
എപ്പോഴെല്ലാം തകര്‍ച്ച നേരിട്ടിട്ടുണ്ടോ, അപ്പോഴെല്ലാം മസ്‌ക്ക് ഡോഷ്‌കോയിന്‍ രക്ഷകനായി അവതരിച്ചു. 2021 ല്‍ വിപണിയില്‍ പ്രവേശിച്ചയുടന്‍ 0.47 ഡോളറായിരുന്നു ഡോഷ്‌കോയിന്‍ വില.പിന്നീട് മസ്‌ക്ക് ട്വീറ്റില്‍ പരാമര്‍ശവിഷയമാക്കിയതോടെയാണ് കോയിന്‍ തരംഗമായത്.

ഗോഡ് ഫാദര്‍ എന്ന പ്രയോഗത്തിന്റെ മാതൃകയില്‍ ഡോഷ് ഫാദര്‍ എന്ന വിളിപ്പേരും മസ്‌ക്കിന് ലഭിച്ചു. ഡോഷ്‌കോയിനെ പിന്തുണയ്ക്കുന്നത് തുടരുമെന്ന് മസ്‌ക്ക്‌ പറയുന്നു. ടെസ്ല, ഡോഷ് കോയിന്‍ ഉപയോഗിച്ചുള്ള വ്യാപാര ഇടപാടുകള്‍ സ്വീകരിക്കുന്നുമുണ്ട്.

സ്പെയ്സ് എക്സും സമാന നിലപാടാണ് സ്വീകരിക്കുക.

X
Top