സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

ഡിമാര്‍ട്ട് നാലാം പാദഫലം: അറ്റാദായം 8 ശതമാനം ഉയര്‍ന്ന് 505 കോടി രൂപ; വരുമാനം 21 ശതമാനം ഉയര്‍ന്നു

ന്യൂഡല്‍ഹി: രാധാകിഷന്‍ ദമാനിയുടെ അവന്യൂ സൂപ്പര്‍മാര്‍ട്ട് റീട്ടെയില്‍ സ്റ്റോര്‍ ശൃംഖലയുടെ കീഴിലുള്ള ഡിമാര്‍ട്ട് നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. വരുമാനം 21 ശതമാനം വര്‍ദ്ധിച്ച് 10,337 കോടി രൂപയായി. അറ്റാദായം എട്ട് ശതമാനം ഉയര്‍ന്ന് 505.21 കോടി രൂപ.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 466.35 കോടി രൂപയായിരുന്നു അറ്റാദായം. തുടര്‍ച്ചയായി നോക്കുമ്പോള്‍ വരുമാനവും അറ്റാദായവും കുറഞ്ഞു. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 11,304.58 കോടി രൂപ വരുമാനവും 641.07 കോടി രൂപ അറ്റാദായവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ചെലവ് കഴിഞ്ഞ വര്‍ഷത്തിലെ 7999.03 കോടി രൂപയില്‍ നിന്ന് മുന്‍ പാദത്തില്‍ 9709.20 കോടി രൂപയായിട്ടുണ്ട്. മാര്‍ജിന്‍ 2022 മാര്‍ച്ചിലെ 8.6 ശതമാനത്തില്‍ നിന്ന് 7.6 ശതമാനമായി കുറഞ്ഞപ്പോള്‍ എബിറ്റ 5.5 ശതമാനം ഉയര്‍ന്ന് 783 കോടി രൂപയിലെത്തി.

ഭക്ഷണം, ടോയ്‌ലറ്ററികള്‍, സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍, അടുക്കള സാമഗ്രികള്‍, കിടക്ക, ബാത്ത് ലിനന്‍, വീട്ടുപകരണങ്ങള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളാണ് മുംബൈ ആസ്ഥാനമായുള്ള ഡിമാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റ് വാഗ്ദാനം ചെയ്യുന്നത്. രാധാകിഷന്‍ ദമാനിയും കുടുംബവുമാണ് കമ്പനി ആരംഭിച്ചത്. മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, കര്ണാടക, തെലങ്കാന, ഛത്തീസ്ഗഡ്, എന്‌സിആര്, തമിഴ്‌നാട്, പഞ്ചാബ്, രാജസ്ഥാന് എന്നിവിടങ്ങളിലായി 324 സ്ഥലങ്ങളില്‍ സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നു

X
Top