ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ച് ഡിഎല്‍എഫ്, അറ്റാദായം 569.60 കോടി രൂപ

ന്യൂഡല്‍ഹി: റിയാലിറ്റി പ്രമുഖരായ ഡിഎല്‍എഫ് നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 569.60 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 40 ശതമാനം കൂടുതല്‍.

15,058 കോടി രൂപയുടെ എക്കാലത്തേയും ഉയര്‍ന്ന വില്‍പന ബുക്കിംഗാണ് കമ്പനിയ്ക്ക് ലഭ്യമായത്. വരുമാനം അതേസമയം 1652.13 കോടി രൂപയില്‍ നിന്നും 1575 കോടി രൂപയായി താഴ്ന്നു.

ചെലവ് 1344.83 കോടി രൂപയില്‍ നിന്നും 1178
31 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. 2022-23 സാമ്പത്തികവര്‍ഷത്തില്‍ 2033.95 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 36 ശതമാനം കൂടുതല്‍. വരുമാനം 6137.85 കോടി രൂപയില്‍ നിന്നും 6012.14 കോടി രൂപയായി കുറഞ്ഞു. 4 രൂപ ലാഭവിഹിതത്തിനും ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്

X
Top