ഇന്ത്യയുടെ ‘ബ്രഹ്‌മോസ്’ വാങ്ങാൻ സൈപ്രസ്; 1.18 ബില്യൺ യൂറോയുടെ ഇടപാട്‌ആന്‍ഡമാന്‍ കടലില്‍ വൻതോതിൽ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തിപ്രവചനങ്ങളെ കടത്തിവെട്ടി ഇന്ത്യ; 7.7% ജിഡിപിക്കുതിപ്പ്, ചൈനയും യുഎസും ബഹുദൂരം പിന്നിൽധവളപത്രം മുന്നോട്ടുവെക്കുന്നതെന്തൊക്കെ?ആഗോള സംഘർഷം: 20,000 കോടിയുടെ സൈനിക ഡ്രോണുകൾ വാങ്ങാൻ ഇന്ത്യ

അറ്റാദായത്തിൽ 16 ശതമാനം ഇടിവ് രേഖപ്പെടുത്തി ഡിഎൽഎഫ്

മുംബൈ: 2022 മാർച്ചിൽ അവസാനിച്ച പാദത്തിൽ അറ്റാദായം 16 ശതമാനം ഇടിവ് രേഖപ്പെടുത്തി 405.33 കോടി രൂപയായി കുറഞ്ഞതായി റിയൽറ്റി പ്രമുഖരായ ഡിഎൽഎഫ് അറിയിച്ചു. മുൻ വർഷം ഇതേ കാലയളവിൽ 480.94 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. അതേപോലെ, കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ സ്ഥാപനത്തിന്റെ മൊത്തവരുമാനം 1,906.59 കോടി രൂപയിൽ നിന്ന് 1,652.13 കോടി രൂപയായി കുറഞ്ഞു.
കഴിഞ്ഞ മുഴുവൻ സാമ്പത്തിക വർഷത്തിലെ ഡിഎൽഎഫിന്റെ അറ്റാദായം 2020-21 സാമ്പത്തിക വർഷത്തിലെ 1,093.61 കോടി രൂപയിൽ നിന്ന് 1,500.86 കോടി രൂപയായി ഉയർന്നു. കൂടാതെ, 2021-22 ലെ കമ്പനിയുടെ മൊത്തം വരുമാനം മുൻവർഷത്തെ 5,944.89 കോടിയിൽ നിന്ന് 6,137.85 കോടി രൂപയായി. പ്രാഥമികമായി റിയൽ എസ്റ്റേറ്റ് വികസനത്തിന്റെ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ഡിഎൽഎഫ് ലിമിറ്റഡ്. ഭൂമി ഏറ്റെടുക്കൽ മുതൽ പദ്ധതി ആസൂത്രണം ചെയ്യൽ, നടപ്പാക്കൽ, നിർമാണം, വിപണനം തുടങ്ങി റിയൽ എസ്റ്റേറ്റ് വികസനത്തിന്റെ എല്ലാ മേഖലകളിലും കമ്പനി പ്രവർത്തിക്കുന്നു.

X
Top