Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ദിവിസ് ലാബ്‌സിന്റെ ത്രൈമാസ അറ്റാദായത്തിൽ 78 ശതമാനം വർദ്ധനവ്

ന്യൂഡൽഹി: മാർച്ചിൽ അവസാനിച്ച പാദത്തിലെ ഏകീകൃത അറ്റാദായം 78.20 ശതമാനം വർധിച്ച് 894.64 കോടി രൂപയിലെത്തിയാതായി ദിവിസ് ലബോറട്ടറീസ് തിങ്കളാഴ്ച അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 502.02 രൂപയായിരുന്നു. വിശകലന വിദഗ്ദ്ധരുടെ പ്രചനങ്ങളെ മറികടന്ന് കൊണ്ടുള്ള പ്രകടനമാണ് സ്ഥാപനം കാഴ്ചവെച്ചത്. കൂടാതെ, കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 1788.19 കോടി രൂപയിൽ നിന്ന് 40.83 ശതമാനം ഉയർന്ന് 2518.44 കോടി രൂപയായി.
2021-22 വർഷത്തിൽ, കമ്പനി 934.56 കോടി രൂപ മൂല്യമുള്ള ആസ്തി മൂലധനമാക്കി മാറ്റിയതായും, വർഷാവസാനത്തിൽ 469.93 കോടി രൂപയുടെ മൂലധന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായും ദിവിസ് ലാബ്സ് പ്രസ്താവനയിൽ പറഞ്ഞു. 2022 മുഴുവൻ സാമ്പത്തിക വർഷത്തിൽ 29 ശതമാനം വളർച്ച പ്രതിഫലിപ്പിച്ചുകൊണ്ട് കമ്പനി മുൻ വർഷത്തെ 7,032 കോടിയിൽ നിന്ന് 9,074 കോടി രൂപയുടെ ഏകീകൃത മൊത്ത വരുമാനം നേടി. അതേപോലെ, കഴിഞ്ഞ വർഷത്തെ നികുതിക്ക് ശേഷമുള്ള ലാഭം മുൻ വർഷത്തെ 1,984 കോടി രൂപയിൽ നിന്ന് 2,960 കോടി രൂപയായി വർധിച്ചു.
സജീവ ഫാർമസ്യൂട്ടിക്കൽ ചേരുവകളുടെയും (എപിഐ) ഇന്റർമീഡിയറ്റുകളുടെയും നിർമ്മാതാവായ ഒരു ഇന്ത്യൻ മൾട്ടിനാഷണൽ ഫാർമസ്യൂട്ടിക്കൽസ് കമ്പനിയാണ് ദിവിസ് ലബോറട്ടറീസ് ലിമിറ്റഡ്. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ദിവിസ് ലബോറട്ടറീസ്.

X
Top